വനിതകള്‍ക്കായി മെജസ്റ്റിക് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: മലപ്പുറം ജില്ല പ്രവാസി അസോസിയേഷന്റെ (മെജസ്റ്റിക് മലപ്പുറം) ആഭിമുഖ്യത്തില്‍ സ്ത്രീകളുടെയും കുടുബത്തിന്റെയും ആരോഗ്യ സംരക്ഷണവും അവബോധവും ലക്ഷ്യം വെച്ച് വനിതകള്‍ക്ക് മാത്രമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. റിയാദ മെഡിക്കല്‍ സെന്ററുമായി ചേര്‍ന്ന് സൗജന്യമായി സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ് മെജസ്റ്റിക് ഉപദേശകസമിതി ചെയര്‍മാന്‍ അഷറഫ് ചിറക്കല്‍ ഉദ്ഘാടനം ചെയ്തു.

city exchange

പ്രസിഡന്റ് നിഹാദ് അലി അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ എംബസി അപെക്‌സ് ബോഡിയിലേക്ക് പുതുതായി മാനേജിംഗ് കമ്മിറ്റി അംഗങ്ങളായി തെരെഞ്ഞെടുക്കപ്പെട്ട നന്ദിനി അബ്ബാഗൗനി, ആര്‍ ജെ കവിത എന്നിവര്‍ വിശിഷ്ടാതിഥികള്‍ ആയിരുന്നു.

റിയാദ മെഡിക്കല്‍ സെന്റര്‍ മാനേജിങ് ഡയറക്ടര്‍ ജംഷീദ് ഹംസ, മെജസ്റ്റിക് ജനറല്‍ സെക്രട്ടറി വിനോദ് പുത്തന്‍വീട്ടില്‍, ട്രഷറര്‍ ജിതിന്‍ ചക്കൂത്ത്, വൈസ് പ്രസിഡന്റുമാരായ മുനീഷ് എ സി, സന്ദീപ് ഗോപിനാഥ്, ഷാഫി പാറക്കല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സെക്രട്ടറി ശീതള്‍ പ്രസാദ് സ്വാഗതവും ആര്യ പ്രദീപ് നന്ദിയും രേഖപ്പെടുത്തി.

നൗഫിറ ഹുസൈന്‍, റഫീന മജീദ്, നസീമ ഷാഫി, ജാന്‍സി റാണി, സി എ സലാം, അഷറഫ് വാകയില്‍, ആഷിഖ് തിരൂര്‍, സാബിര്‍ മുഹമ്മദ്, സുജീര്‍ മാറഞ്ചേരി, അബ്ദുല്‍ ഷഫീഖ്, അലി ഹസ്സന്‍ എന്നിവര്‍ മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!