അപെക്‌സ് ബോഡി സാരഥികള്‍ക്ക് സ്വീകരണം നല്‍കി

Web Desk
1 Min Read

ദോഹ: ഇന്ത്യന്‍ എംബസി അപെക്‌സ് ബോഡിയായ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡണ്ട് ഇ പി മുഹമ്മദ് അബ്ദുറഹ്മാന്‍, മെമ്പര്‍ ബഷീര്‍ തുവാരിക്കല്‍ എന്നിവര്‍ക്ക് കൊടിയത്തൂര്‍ സര്‍വീസ് ഫോറം സ്വീകരണം നല്‍കി.

city exchange

ഇ പി അബ്ദുറഹിമാനെ ഫോറം പ്രസിഡണ്ട് പി അബ്ദുല്‍ അസീസും ബഷീര്‍ തുവാരിക്കലിനെ ഡോ. ടി ടി അബ്ദുല്‍ വഹാബും ആദരിച്ചു.

പെയിന്‍ പാലിയേറ്റീവ് ഖത്തര്‍ ചാപ്റ്റര്‍ ഫുട്‌ബോള്‍ ടീമിന്റെ ജഴ്‌സി പ്രകാശനം ചടങ്ങില്‍ നിര്‍വഹിച്ചു. കര്‍ഷകശ്രീ അവാര്‍ഡ് ഫില്‍സര്‍, സഫ്‌ന ദമ്പതികള്‍ കരസ്ഥമാക്കി.

സി കെ റഫീഖ് കണ്‍വീനറായി പി ആര്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു. എം എ അബ്ദുല്‍ അസീസ് സ്വാഗതവും കോളായില്‍ ഫിറോസ്, വി വി ഷഫീക്, മുജീബ് എന്‍ എന്നിവര്‍ സംസാരിച്ചു. എ പി യാസീന്‍ നന്ദി പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!