

ദോഹ: ഇലക്ട്രോണിക്സ്, വീട്ടുപകരണ വില്‍പ്പന രംഗത്ത് മുന്‍നിരയിലുള്ള ജംബോ ഇലക്ട്രോണിക്സ് ഏപ്രില്‍ 23 മുതല്‍ മെയ് 13 വരെ മെഗാ പ്രമോഷന്‍ പ്രഖ്യാപിച്ചു. ഉപഭോക്താക്കള്‍ക്ക് സമാനതകളില്ലാത്ത മൂല്യം നല്‍കുന്നപ്രമോഷനില്‍ ഏറ്റവും പുതിയ ഇന്‍-ഹോം സാങ്കേതികവിദ്യയും എക്സ്‌ക്ലൂസീവ് ലൈഫ്സ്‌റ്റൈല്‍ റിവാര്‍ഡുകളും ലഭ്യമാക്കുന്നു.

സാങ്കേതികവിദ്യ ദൈനംദിന ജീവിതത്തിന്റെ വലിയ ഭാഗമായി മാറുമ്പോള്‍ ഖത്തറിലെ എല്ലാ വീടുകളിലും അത്യാധുനിക കണ്ടുപിടുത്തങ്ങള്‍ കൂടുതല്‍ ആക്സസ് ചെയ്യാന്‍ കഴിയുന്നതാക്കുക എന്നതാണ് ജംബോ ലക്ഷ്യമിടുന്നത്.

സ്മാര്‍ട്ട് ലിവിംഗിനുള്ള ആവശ്യകത വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ എല്‍ജി, ഹര്‍മന്‍ കാര്‍ഡണ്‍, ജെബിഎല്‍, നത്തിംഗ്, നോക്കിയ, എച്ച്എംഡി, അരിസ്റ്റണ്‍, ഇന്‍ഡെസിറ്റ്, ബ്രദര്‍, കെന്‍വുഡ്, ബ്ലൂഎയര്‍, ന്യൂട്രിബുള്ളറ്റ്, ഓസ്‌കാര്‍ തുടങ്ങിയ ലോകപ്രശസ്ത ബ്രാന്‍ഡുകളുടെ തിരഞ്ഞെടുത്ത ശേഖരത്തില്‍ 25 ശതമാനം വരെ കിഴിവാണ് പ്രമോഷനില്‍ ലഭിക്കുക.
ഹൈ-ഡെഫനിഷന്‍ ടെലിവിഷനുകളും അഡ്വാന്‍സ്ഡ് ഓഡിയോ സിസ്റ്റങ്ങളും മുതല്‍ ഊര്‍ജ്ജ- കാര്യക്ഷമമായ ഉപകരണങ്ങളും സ്ലീക്ക് സ്മാര്‍ട്ട്ഫോണുകളും വരെ, ജംബോയുടെ ഓഫറുകള്‍ എല്ലാ ആധുനിക ജീവിതശൈലി ആവശ്യങ്ങളും നിറവേറ്റുന്നു.
മെഗാ പ്രമോഷന്റെ സമയത്ത് വൈവിധ്യമാര്‍ന്ന പങ്കാളി ബ്രാന്‍ഡുകളില്‍ നിന്ന് റിഡീം ചെയ്യാവുന്ന എക്സ്‌ക്ലൂസീവ് ഗിഫ്റ്റ് വൗച്ചറുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. പാപ്പാ ജോണ്‍സ്, ബോസ് കഫേ, നാന്‍ഡോസ്, സാതര്‍ റെസ്റ്റോറന്റ് തുടങ്ങിയ ജനപ്രിയ ഡൈനിംഗ് ഡെസ്റ്റിനേഷനുകള്‍, അല്‍ ജാബര്‍ ട്രാവല്‍സില്‍ നിന്നുള്ള യാത്രാ സേവനങ്ങള്‍, ഖത്തര്‍ ഒയാസിസില്‍ നിന്നുള്ള അവശ്യവസ്തുക്കള്‍, വി പെര്‍ഫ്യൂമുകളില്‍ നിന്നുള്ള ആഡംബര സുഗന്ധദ്രവ്യങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
സാങ്കേതിക നവീകരണവും അസാധാരണ മൂല്യവും ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിനുള്ള തങ്ങളുടെ നിരന്തരമായ പ്രതിബദ്ധതയാണ് മെഗാ പ്രമോഷനിലൂടെ വ്യക്തമാക്കുന്നതെന്ന് ജംബോ ഇലക്ട്രോണിക്‌സ് വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സജീദ് ജാസിം മുഹമ്മദ് സുലൈമാന്‍ പറഞ്ഞു.
കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ഖത്തറിന്റെ റീട്ടെയില്‍ മേഖലയില്‍ ജംബോ ഇലക്ട്രോണിക്‌സ് വിശ്വസനീയ നാമമായി തുടരുന്നുവെന്നും ഗുണനിലവാരം, ഉപഭോക്തൃ സംതൃപ്തി, നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന വിപണിയുമായി പൊരുത്തപ്പെടാനുള്ള കഴിവ് എന്നിവയില്‍ തങ്ങള്‍ നിരന്തരം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഫലമാണ് സുസ്ഥിര വളര്‍ച്ചയും നേതൃത്വവുമെന്നും ഉപഭോക്താക്കള്‍ പ്രതീക്ഷിക്കുന്ന ഉയര്‍ന്ന നിലവാരം നിലനിര്‍ത്തുന്നതിന് തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ഡയറക്ടറും സി ഇ ഒയുമായ സി വി റപ്പായി പറഞ്ഞു.

