കെ എ എം എ അറബിക് എല്‍ പി, യു പി, പി എസ് സി ക്രാഷ് കോഴ്‌സിന് സമാപനം

Web Desk
1 Min Read

ആലുവ: കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ എറണാകുളം ജില്ലാ അക്കാദമിക വിംഗിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 16ന് ആരംഭിച്ച പി എസ് സി ക്രാഷ് കോഴ്‌സിന്റെ സമാപനം കെ എ എം എ സംസ്ഥാന ജനറല്‍ സെക്രട്ടറി എം തമീമുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ഏപ്രില്‍ അവസാന വാരം വിവിധ ജില്ലകളില്‍ നടക്കുന്ന പി എസ് സി പരീക്ഷകള്‍ക്ക് കുട്ടികള്‍ക്ക് പ്രയോജപ്പെടുന്ന രൂപത്തിലാണ് ക്രാഷ് കോഴ്‌സ് നടന്നതെന്നും അറബി ഭാഷയുടെ പുരോഗതിക്കും വളര്‍ച്ചയും വളരെ ഗുണം ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

city exchange

ജില്ലാ പ്രസിഡന്റ് ടി എ മുഹമ്മദ് ശാഫി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എ എ ജാഫര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി സിറാജ് മദനി, ജില്ലാ ഭാരവാഹികളായ പി എ ഖമറുദ്ദീന്‍, ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി സി എ അജ്മല്‍, സുനിത ടീച്ചര്‍, പി എ സുള്‍ഫിക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.

പഠിതാക്കള്‍ക്കുള്ള എക്‌സാം ടിപ്‌സിന് ഫാക്കല്‍റ്റിമാരായ ജംഷദ് ഫാറൂഖി, സി കെ മഹ്ബൂബ്, ആഷിഖ് ഷാജഹാന്‍, ഹാരിസ് അശ്അരി, റുബിന്‍ഷാ, എന്‍ ആര്‍ മോട്ടിവേറ്ററും ഫാക്കല്‍റ്റിയും അകാദമിക് വിംഗ് ചെയര്‍പേഴ്‌സണുമായ റസ്ല ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!