

പയ്യന്നൂര്‍: ഐ എസ് ഡി സീനിയര്‍ സെക്കന്ററി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ കെ ജി, പ്രൈമറി കുട്ടികള്‍ക്കുള്ള ബിരുദദാന ചടങ്ങ് നടത്തി. വൈസ് പ്രിന്‍സിപ്പാള്‍ കെ പി ദിവ്യ സ്വാഗതം പറഞ്ഞു.

ബാല്യകാല വിദ്യാഭ്യാസ പരിശീലക കെ ഇ യാസ്മിന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ടി പി സുരേഷ് പൊതുവാള്‍ അധ്യക്ഷത വഹിച്ചു. സി ഇ ഒ കെ പി മുഹമ്മദ് സഅദ്, ട്രഷറര്‍ കക്കുളത്ത് അബ്ദുള്‍ ഖാദര്‍, പി ടി എ പ്രസിഡന്റ് അബ്ദുല്‍ റസാഖ് എന്നിവര്‍ പരിപാടിയില്‍ ആശംസ നേര്‍ന്നു സംസാരിച്ചു. പ്രൈമറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ യു കെ ജി വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ മുഖ്യാഥിതിയും പ്രിന്‍സിപ്പാളും ചേര്‍ന്ന് നല്‍കി.

എല്‍ കെ ജി, യു കെ ജി വിദ്യാര്‍ഥികളുടെ കലാപരിപാടികളും വേദിയില്‍ അരങ്ങേറി. കെ ജി കോഡിനേറ്റര്‍ കൈരളി ടീച്ചര്‍ നന്ദി പറഞ്ഞു. തുടര്‍ന്ന് നടന്ന സ്റ്റാര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ ഒന്നാം ക്ലാസ്സു മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള കുട്ടികള്‍ക്കുള്ള വിവിധ രംഗങ്ങളിലുള്ള മികവിനുള്ള അവാര്‍ഡുകള്‍ പ്രിന്‍സിപ്പാലും വിശിഷ്ട വ്യക്തിത്വങ്ങളും ചേര്‍ന്ന് നല്‍കി.
അധ്യാപകരായ എ ജി സല്‍മത്ത്, എ ഷീബ, എം വി സീന എന്നിവര്‍ അവതാരകരായിരുന്നു.

