

പയ്യന്നൂര്‍: 1400 വര്‍ഷം മുന്‍പ് ലോകത്ത് അവതീര്‍ണ്ണമായ വിശുദ്ധ ഗ്രന്ഥമായ ഖുര്‍ആന്‍ വിളക്കാണെന്നും സദാ സമയവും വെളിച്ചം പരത്തിക്കൊണ്ടിരിക്കുമെന്നും പ്രമുഖ സാഹിത്യകാരനും ഗ്രന്ഥകാരനുമായ സി വി ബാലകൃഷ്ണന്‍ പറഞ്ഞു. ഐ എസ് ഡി സ്‌കൂള്‍ മാനേജ്‌മെന്റ് സംഘടിപ്പിച്ച ഇഫ്ത്താര്‍ സംഗമത്തില്‍ പ്രസംഗിക്കുകയായിന്നു അദ്ദേഹം.

സ്‌കൂള്‍ ചെയര്‍മാന്‍ കെ എം അശ്‌റഫ് അധ്യക്ഷത വഹിച്ചു സി ഡി ഒ കെ പി മുഹമ്മദ് സഅദ് സ്വാഗതം പറഞ്ഞു.

വിശിഷ്ടാതിഥികളായി പയ്യന്നൂര്‍ ഡി വൈ എസ് പി വിനോദ്, തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി കെ ബാവ, ചേംബര്‍ പ്രസിഡന്റ് വിജയകുമാര്‍, പ്രിന്‍സിപ്പല്‍ ടി പി സുരേഷ് പൊതുവാള്‍, പി ടി എ പ്രസിഡണ്ട് അബ്ദുല്‍ റസാഖ്, വി കെ ഷാഫി, എം എം ശിഹാബുദ്ദീന്‍, റഷീദ് മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മാനേജര്‍ ഡോ. അഹമദ് ശാഫി, വൈസ് ചെയര്‍മാന്‍മാരായ സി ഷൗക്കത്തലി, ഡോ. പി വി അബൂബക്കര്‍, ഹാജി എം കെ തയ്യില്‍, കെ പി നസീം എന്നിവര്‍ അതിഥികളെ സ്വീകരിച്ചു. കക്കുളത്ത് അബ്ദുല്‍ ഖാദര്‍ നന്ദി പറഞ്ഞു.

