

ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിന്‍റെ നേതൃത്വത്തിൽ ആശ പ്രവർത്തകർക്കായി ക്ലോറിനേഷൻ കിറ്റ് വിതരണം നടത്തി. ജലജന്യ രോഗ നിയന്ത്രണത്തിന്‍റെ ഭാഗമായുള്ള
ക്ലോറിനേഷൻ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി “ക്ലോറിനേഷൻ കിറ്റ് “
വിതരണം കീഴമാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സതി ലാലു നിർവഹിച്ചു. ഡെങ്കി പനി ബോധവൽക്കരണ നോട്ടീസ്, ആരോഗ്യപ്രവർത്തകരുടെ ഭവന സന്ദർശന സമയത്തു രേഖപ്പെടുത്തേണ്ട ഫോമുകൾ എന്നിവയുടെ പ്രകാശനവും നിർവഹിച്ചു. ജില്ലയിലെ തന്നെ ആദ്യ പദ്ധതിയാണ് ക്ലോറിനേഷൻ കിറ്റ് വിതരണം.

വൈസ് പ്രസിഡന്‍റ് സ്നേഹ മോഹൻ അധ്യക്ഷയായ ചടങ്ങിൽ ഹെൽത്ത് ചെയർപേഴ്സൺ
റസീല ഷിഹാബ് സ്വാഗതം പറഞ്ഞു. കുടുംബരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ എം ഐ സിറാജ്
റിപ്പോർട്ട് അവതരിപ്പിച്ചു.

ക്ലോറിനേഷൻ കിറ്റിന്‍റെ വിഷയാവതരണം ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എം എം സക്കീർ അവതരിപ്പിച്ചു. സ്റ്റാൻഡിങ് കമ്മറ്റി അധക്ഷൻമാരായ എൽസി ജോസഫ്, കെ കെ നാസർ, വാർഡ് അംഗങ്ങളായ അസീസ്.ടി പി, സതീശൻ കെ കെ, ഹിദ ജയകുമാർ, സിമി അഷറഫ്, സനില,
റസീന നജീബ്, ആബിദ അബ്ദുല്‍ ഖാദർ, സാഹിദ അബ്ദുല്‍സലാം, പബ്ലിക് ഹെൽത്ത് നേഴ്സ് ലൈല ബീവി, എ എ അജിത, പാലിയേറ്റീവ് നേഴ്സ് ജോൽസി ജോസ് എന്നിവർ സംസാരിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എസ് എസ് രേഖ നന്ദി പറഞ്ഞു.

