
കള്ളപ്പണ നിക്ഷേപത്തിന്റെ ആദ്യ രക്തസാക്ഷി അബ്ദുല്‍ ഖാദര്‍ മൗലവിയെന്ന്


മലപ്പുറം: മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ ഖാദര്‍ മൗലവിയുടെ മരണത്തെ എ.ആര്‍.നഗര്‍ ബാങ്ക് ക്രമക്കേടുമായി ബന്ധിപ്പിച്ച് കെ.ടി.ജലീല്‍. സ്വകാര്യ ചാനലുമായി നടത്തിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ജലീലിന്റെ ആരോപണം. എ.ആര്‍.നഗര്‍ സഹകരണ ബാങ്കില്‍ പി.കെ.കുഞ്ഞാലിക്കുട്ടിയും ലീഗ് നേതാക്കളും നടത്തിയ വലിയ കള്ളപ്പണ നിക്ഷേപത്തിന്റെ ആദ്യ രക്തസാക്ഷിയാണ് അബ്ദുല്‍ ഖാദര്‍ മൗലവിയെന്നായിരുന്നു ജലീലിന്റെ ഗുരുതരമായ ആരോപണം. തന്റെ പേരില്‍ താനറിയാതെ രണ്ടുകോടിയുടെ കള്ളപ്പണ നിക്ഷേപം ഉണ്ടെന്ന് അറിഞ്ഞതോടെയാണ് മൗലവി തളര്‍ന്നുപോയതെന്നും ജലീല്‍ പറഞ്ഞു. തനിക്ക് പങ്കില്ലാത്ത ഒരു കാര്യത്തില്‍ തന്റെ പേര് ഉള്‍പ്പെട്ടതില്‍ മൗലവിക്ക് അതിയായ മാനസിക പ്രയാസമുണ്ടായിരുന്നെന്നും അതാണ് അദ്ദേഹത്തിന്റെ മരണത്തിലേക്ക് നയിച്ചതെന്നും ജലീല്‍ പറയുന്നു.
