തുടര്‍ച്ചയായി നാലാം ദിവസവും പെട്രോള്‍, ഡീസല്‍ വില വര്‍ധന

Web Desk
0 Min Read

തിരുവനന്തപുരം: തുടര്‍ച്ചയായി നാലാം ദിവസവും രണ്ടാഴ്ചക്കിടെ ഏഴാം തവണയും പെട്രോളിനും ഡീസലിനും വില വര്‍ധിച്ചു. പത്തു ദിവസത്തിനകം പെട്രോളിന് 2 രൂപ 22 പൈസയാണ് വര്‍ധിപ്പിച്ചത്.
പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്.

city exchange

തിരുവനന്തപുരത്ത് പെട്രോളിന് 104.63 രൂപയും ഡീസലിന് 95.99 രൂപയും ആയി. കൊച്ചിയില്‍ പെട്രോളിന് ലിറ്ററിന് 102.73 രൂപയും ഡീസലിന് 95.85 രൂപയുമാണ്. കോഴിക്കോട് പെട്രോള്‍ വില 102.84 രൂപയും ഡീസല്‍ വില 95.99 രൂപയുമായി.
രാജ്യത്ത് പ്രകൃതിവാതക വിലയില്‍ 62 ശതമാനമാണ് വര്‍ധനവുണ്ടായത്. ഇതോടെ സി എന്‍ ജി വിലയും വര്‍ധിക്കും.

TAGGED:
Share This Article
Leave a Comment
error: Content is protected !!