

പത്തനംതിട്ട: കല്ലൂപ്പാറ മുന്‍ എം എല്‍ എ സി എ മാത്യു (87) അന്തരിച്ചു. പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്.

1987 മുതല്‍ 1991 വരെ തിരുവല്ലയിലെ കല്ലൂപ്പാറ എം എല്‍ എ ആയിരുന്നു. 1980ലും 1982ലും കല്ലൂപ്പാറ നിയോജക മണ്ഡലത്തില്‍ നിന്നും 1991ല്‍ ആറന്മുള നിയോജക മണ്ഡലത്തില്‍ നിന്നും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കോണ്‍ഗ്രസ് (എസ്) പ്രതിനിധിയായാണ് മത്സരിച്ചിരുന്നത്.

22 വര്‍ഷം കൊറ്റനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പത്തനംതിട്ട ഡി സി സി (എസ്) അധ്യക്ഷനും എട്ടു വര്‍ഷം തിരുവല്ല ഈസ്റ്റ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായിരുന്നു.
1957, 1958, 1959 വര്‍ഷങ്ങളില്‍ ദേശീയ ചാംപ്യന്‍ഷിപ്പ് നേടിയ തിരുവിതാംകൂര്‍ യൂണിവേഴ്സിറ്റി വോളിബോള്‍ ടീം അംഗമായിരുന്നു. അമച്വര്‍ അത്ലറ്റിക്സ് അസോസിയേഷന് അംഗവും വലിയകുന്നം സെന്റ് മേരീസ് ഹൈസ്കൂള്‍ മുന്‍ പ്രധാനാധ്യാപകനുമായിരുന്നു.
ഭാര്യ: ഏലിയാമ്മ മാത്യു. മക്കള്‍: സുനില്‍, സുജ, സുമ, സുഷ.

