അല്‍ ശമാല്‍ ഫറൈഹ ബീച്ച് ഐ സി സി ശുചീകരിച്ചു

Web Desk
0 Min Read

ദോഹ: ഇന്ത്യന്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 152-ാം ജന്മദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ അല്‍ ശമാല്‍ ഫറൈഹ ബീച്ച് ശുചീകരിച്ചു. വിവിധ ഇന്ത്യന്‍ സംഘടനാ പ്രതിനിധികളും ഐ സി സി യൂത്ത് വിംഗ് അംഗങ്ങളും പങ്കെടുത്തു. ഐ സി സി പ്രസിഡന്റ് പി എന്‍ ബാബുരാജന്‍ നേതൃത്വം നല്കി.

city exchange

ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍, ഐ സി സി കോര്‍ഡിനേറ്റിംഗ് ഓഫിസര്‍ സേവ്യര്‍ ധന്‍രാജ്, എംബസി ഉദ്യോഗസ്ഥര്‍, കുടുംബാംഗങ്ങള്‍ തുടങ്ങിയവരും ശുചീകരണ യജ്ഞത്തില്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!