ഖത്തര്‍ ശൂറാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്; ഫലം പ്രഖ്യാപിച്ചു

Web Desk
2 Min Read

പോളിംഗ് 63.5 ശതമാനം

ദോഹ: ഖത്തര്‍ ശൂറാ കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പ്രഖ്യാപിച്ചു. റജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരില്‍ 63.5 ശതമാനമാണ് തങ്ങളുടെ വോട്ടിംഗ് അവകാശം വിനിയോഗിച്ചത്.
ഒക്ടോബര്‍ രണ്ടിന് ശനിയാഴ്ച രാവിലെ എട്ടിന് ആരംഭിച്ച പോളിംഗ് വൈകിട്ട് ആറിനാണ് അവസാനിച്ചത്. ഞായറാഴ്ച പുലര്‍ച്ചയോടെയാണ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ശൂറാ കൗണ്‍സിലെ 45 സീറ്റുകളില്‍ 30 എണ്ണത്തിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ബാക്കി 15 പേരെ ഭരണഘടന പ്രകാരം അമീര്‍ പ്രഖ്യാപിക്കും. ശൂറാ കൗണ്‍സിലിലേക്ക് നേരിട്ടുള്ള ആദ്യത്തെ സ്വതന്ത്ര തെരഞ്ഞെടുപ്പാണിത്. തെരഞ്ഞെടുപ്പില്‍ 27 വനിതകള്‍ ഉള്‍പ്പെടെ 234 സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്.

city exchange

വിജയികള്‍:

  1. അബ്ദുല്‍ റഹ്മാന്‍ യൂസുഫ് അബ്ദുല്‍ റഹ്മാന്‍ അല്‍ ഖുലൈഫി, 2. അഹമ്മദ് ഹെത്മി അഹമ്മദ് അല്‍ ഹെത്മി, 3. അബ്ദുല്ല അലി ജുമുഅ അല്‍ സുലൈത്തി, 4. ഈസ അഹമ്മദ് ഈസ നസര്‍ അല്‍ നസര്‍, 5. ഹസ്സന്‍ അബ്ദുല്ല ഗാനം അല്‍ ഗാനം അല്‍ മാദീദ് (ഐക്യകണ്‌ഠേന തെരഞ്ഞെടുക്കപ്പെട്ടു), 6. ഖാലിദ് ഗാനം നാസര്‍ അല്‍ അലി അല്‍ മാദീദ്, 7. ഖാലിദ് അഹമ്മദ് നാസര്‍ അഹമ്മദ് അല്‍ ഒബൈദാന്‍, 8. നാസര്‍ സല്‍മാന്‍ ഖാലിദ് അല്‍ സുവൈദി, 9. ഹമദ് അബ്ദുല്ല അബ്ദുല്‍ റഹ്മാന്‍ അലി അല്‍ മുല്ല, 10. ഖാലിദ് അബ്ബാസ് അലി കമാല്‍ അല്‍ ഇമാദി, 11. നാസര്‍ മുഹ്‌സിന്‍ മുഹമ്മദ് ബു ഖശീശ, 12. ഈസ അറാര്‍ ഈസ അലി അല്‍ റുമൈഹി, 13. മുഹമ്മദ് യൂസുഫ് അബ്ദുല്‍ റഹ്മാന്‍ അല്‍ മാന, 14. മുഹമ്മദ് മുഫ്ത അബ്ദുല്‍ റഹ്മാന്‍ അല്‍ മുഫ്ത, 15. യൂസുഫ് അലി യൂസുഫ് അല്‍ ഖാതിര്‍, 16. അലി മുഹ്‌സിന്‍ അബ്ദുല്ല റാഷിദ് ഫുതൈസ്, 17. മുഹമ്മദ് ബുതി സാലം ഖലീഫ അല്‍ അബ്ദല്ല, 18. അലി ശബീബ് നാസര്‍ അല്‍ അതിയ്യ, 19. നാസര്‍ മെട്രെഫ് ഈസ അല്‍ മെട്രേഫ് അല്‍ ഹുമൈദി, 20. അഹമ്മദ് ഹമദ് അഹമ്മദ് അല്‍ ഹസ്സന്‍ അല്‍ മുഹന്നദി, 21. മുഹമ്മദ് ഈസ് സഅദ് അല്‍ ഹസന്‍ അല്‍ കഅബി, 22. മുബാറക്ക് മുഹമ്മദ് മതാര്‍ അല്‍ മതാര്‍ അല്‍ കുവാരി, 23. യൂസുഫ് അഹമ്മദ് അലി അല്‍ സാദ, 24. മുഹമ്മദ് ഒമര്‍ അഹമ്മദ് അല്‍ സാലം അല്‍ മന്നാഇ, 25. നാസര്‍ ഹസ്സന്‍ ദാന്‍ദൂന്‍ അല്‍ നുഫൈഹി അല്‍ ഖുബൈസി, 26. നാസര്‍ മുഹമ്മദ് നാസര്‍ അല്‍ ജഫൈലി അല്‍ നുഐമി, 27. സുല്‍ത്താന്‍ ഹസ്സന്‍ മുബാറക്ക് അല്‍ ദാബിത് അല്‍ ദോസരി, 28. മുബാറക്ക് സൈഫ് ഹംദാന്‍ മിസാഫ് അല്‍ മന്‍സൂരി, 29. അലി സഈദ് റാഷിദ് അല്‍ കുമൈത്ത് അല്‍ ഖായരിന്‍, 30. സാലം റാഷിദ് സാലം റാഷിദ് അല്‍ മുറൈഖി.

ശൂറാ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരെ ആഭ്യന്തര മന്ത്രാലയം അഭിനന്ദിച്ചു. തുടര്‍ പ്രവര്‍ത്തനങ്ങളില്‍ വിജയമുണ്ടാകട്ടെയെന്നും ആശംസിച്ചു.

Share This Article
Leave a Comment
error: Content is protected !!