

കുവൈത്ത് സിറ്റി: ഓവര്‍സീസ് എന്‍ സി പി കുവൈത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോവിഡ് 19 ആരോഗ്യ സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ചുകൊണ്ട് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ നൂറ്റി അമ്പത്തി രണ്ടാമത് ജയന്തിയും ഇന്ത്യയിലെ രണ്ടാമത്തെ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെയുടെ നൂറ്റി പതിനേഴാം ജയന്തിയും മതേതര ദിനമായി ആചരിച്ചു.

ചടങ്ങില്‍ ഒ എന്‍ സി പി ജനറല്‍ സെക്രട്ടറി അരുള്‍ രാജ് കെ വി സ്വാഗതം പറഞ്ഞു. എന്‍ സി പി ഓവര്‍സീസ് സെല്‍ ദേശീയ അധ്യക്ഷന്‍ ബാബു ഫ്രാന്‍സിസ് ഉദ്ഘാടനം നിര്‍വഹിച്ചു. മതേതര പ്രതിജ്ഞ വൈസ് പ്രസിഡണ്ട് സണ്ണി മിറാന്‍ഡ നിര്‍വഹിച്ചു. ഷതാബ് അന്‍ജും, മാത്യു വി ജോണ്‍, രവി മണ്ണായത്ത് എന്നിവര്‍ സംസാരിച്ചു. ദേശീയ ട്രഷറര്‍ രവീന്ദ്രന്‍ നന്ദി പറഞ്ഞു.
