Featured
ഒമാന്‍ ഒഴികെ ഗള്‍ഫ് രാജ്യങ്ങളില്‍ ഞായറാഴ്ച ഈദുല്‍ ഫിത്വര്‍

ദോഹ: ആകാശത്ത് ശവ്വാല്‍ പിറ തെളിഞ്ഞു. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഞായറാഴ്ച ഈദുല്‍ ഫിത്വര്‍.


ഞായറാഴ്ച ഈദിന്റെ ആദ്യ ദിവസമാണെന്ന് എന്‍ഡോവ്മെന്റ്സ് (ഔഖാഫ്) ഇസ്ലാമിക കാര്യ മന്ത്രാലയത്തിലെ ക്രസന്റ് സൈറ്റിംഗ് കമ്മിറ്റി അറിയിച്ചു. ഖത്തര്‍ ടെലിവിഷനില്‍ കമ്മിറ്റി നടത്തിയ പ്രഖ്യാപനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

രാവിലെ 5:43ന് നടക്കുന്ന ഈദുല്‍ ഫിത്വര്‍ പ്രാര്‍ഥനകള്‍ക്കായി രാജ്യത്തുടനീളം 690 പള്ളികളും ഈദ് ഗാഹുകളും ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയം ഒരുക്കിയിട്ടുണ്ട്.


വായനക്കാര്‍ക്ക് ആഗോളവാര്‍ത്തയുടെ ഈദ് ആശംസകള്‍.


