ഈദ് അവധി ദിവസങ്ങളില്‍ പൊലീസ് പട്രോളിംഗ് ശക്തമാക്കും

Web Desk
1 Min Read

ദോഹ: ഈദ് അവധി ദിനങ്ങളില്‍ ഖത്തറില്‍ പൊലീസ് പട്രോളിംഗ് ശക്തമാക്കുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ബോധവല്‍ക്കരണ വിഭാഗം ഡയറക്ടര്‍ കേണല്‍ മുഹമ്മദ് റാദി അല്‍ ഹജ്‌റി അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരീക്ഷണ ക്യാമറകള്‍ ഏകോപിപ്പിച്ചുകൊണ്ട് നിയമലംഘനങ്ങള്‍ കണ്ടെത്താനുള്ള പദ്ധതികളും ആവിഷ്്ക്കരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

city exchange

കാല്‍നട യാത്രക്കാരുടെ സുരക്ഷയ്ക്കും ഗതാഗതക്കുരുക്ക് തടയുന്നതിനുമായി ഈദ് പ്രാര്‍ഥനാ മൈതാനങ്ങള്‍, വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവയുടെ പ്രവേശന കവാടങ്ങളിലും പുറത്തേക്കുള്ള വഴികള്‍, മാളുകള്‍, സൂഖ് വാഖിഫ്, പൊതു പാര്‍ക്കുകള്‍, ബീച്ചുകള്‍ തുടങ്ങിയ ഇടങ്ങളില്‍ കൂടുതല്‍ സന്ദര്‍ശകര്‍ എത്തുമെന്നതിനാല്‍ പൊലീസ്
നീരീക്ഷണം ശക്തമാക്കും.

അശ്രദ്ധമായി വാഹനമോടിക്കുന്നവരെയടക്കം പിടികൂടാന്‍ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും പട്രോളിംഗ് ശക്തമായിരിക്കും. റോഡുകളുടെയും റൗണ്ട് എബൗട്ടുകളുടെയും തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള നീരീക്ഷണ ക്യാമറകള്‍ എല്ലാത്തരം ട്രാഫിക് നിയമലംഘനങ്ങളും നിരീക്ഷിക്കാനും പിടികൂടാനും സാധിക്കുന്നതാണെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!