കോറയുടെ 63-ാം മരുന്ന് പെട്ടി മുനിസിപ്പല്‍ ചെയര്‍മാന്‍ എം ഒ ജോണ്‍ ഉദ്ഘാടനം ചെയ്തു

Web Desk
0 Min Read

ആലുവ: കോറയുടെ 63-ാം മരുന്ന് പെട്ടി മുന്‍സിപ്പല്‍ ചെയര്‍മാന്‍ എം ഒ ജോണ്‍ ഉദ്ഘാടനം ചെയ്തു. അമിതമായ വിലക്കയറ്റം മരുന്നുകള്‍ സാധാരണക്കാരായ രോഗികള്‍ക്ക് അപ്രാപ്യമായിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ കോറയുടെ പദ്ധതി മൂലം ഉണ്ടാകുന്ന സഹായം വളരെ വലുതാണെന്നും അതുകൊണ്ട് മുനിസിപ്പാലിറ്റിയുടെ എല്ലാ പിന്തുണയും കോറക്കുണ്ടാകുമെന്നും ചെയര്‍മാന്‍ പറഞ്ഞു.

city exchange

എം എന്‍ സത്യദേവന്‍ അധ്യക്ഷത വഹിച്ചു. കോറ പ്രസിഡന്റ് പി എ ഹംസക്കോയ പദ്ധതിയെ കുറിച്ച് വിശദീകരിച്ചു. സെക്രട്ടറി കെ ജയപ്രകാശ്, ആസിഫ് അലികോമു എന്നിവര്‍ പ്രസംഗിച്ചു. പറവൂര്‍ കവലയില്‍ ഹൈവേ മെഡിക്കല്‍സിനടുത്താണ് പെട്ടി സ്ഥാപിച്ചത്.

Share This Article
Leave a Comment
error: Content is protected !!