ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ റജിസ്‌ട്രേഡ് അസോസിയേഷന്‍സ് ഇഫ്താര്‍ സംഗമം

Web Desk
2 Min Read

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ റജിസ്‌ട്രേഡ് സംഘടനകളുടെ പൊതു കൂട്ടായ്മയായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ റജിസ്‌ട്രേഡ് അസോസിയേഷന്‍സ് (ഫിറ കുവൈത്ത്) ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ നടന്ന പരിപാടി ഫിറ കണ്‍വീനറും പ്രവാസി ലീഗല്‍ സെല്‍ കുവൈത്ത് ചാപ്റ്റര്‍ പ്രസിഡണ്ടുമായ ബാബു ഫ്രാന്‍സീസ് ഉദ്ഘാടനം ചെയ്തു.

city exchange

സെക്രട്ടറി ചാള്‍സ് പി ജോര്‍ജ് (പത്തനം തിട്ട അസോസിയേഷന്‍) സ്വാഗതം പറഞ്ഞു. ഫിറയിലെ മുതിര്‍ന്ന അംഗവും ഫോക്കസ് കുവൈത്ത് പ്രസിഡണ്ടുമായ സലിം രാജ് അധ്യക്ഷത വഹിച്ചു. കുവൈത്ത് കേരള ഇസ്‌ലാമിക് കൗണ്‍സില്‍ ചെയര്‍മാന്‍ ഉസ്താദ് ഷംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍ മുഖ്യപ്രഭാഷണം നടത്തി.

പരിപാടിയുടെ പ്രായോജകരായ അല്‍ വാഹീദ ഗ്രൂപ്പ് എം ഡി വര്‍ഗ്ഗീസ് പോള്‍, വിനോദ് (കേരള അസോസിയേഷന്‍), ാമനക്കുട്ടന്‍ (ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍- ഫോക്ക്), വിനീഷ് (കോഴിക്കോട് ജില്ലാ അസോസിയേഷന്‍), ബിജു സ്റ്റീഫന്‍ (തിരുവനന്തപുരം ജില്ലാ അസോസിയേഷന്‍- ടെക്‌സാസ്), അനീസ് കൊല്ലം (കെ കെ സി ഒ), ജിജു മോലെത്ത് (അടൂര്‍ എന്‍ ആര്‍ ഐ), മുഹമ്മദ് ഹമീദ് (പല്‍പക് പാലക്കാട് ജില്ല അസോസിയേഷന്‍), റെജി കുമാര്‍ (ഫോക്കസ് കുവൈത്ത), മാമ്മന്‍ അബ്രഹാം (ടാസ്‌ക് കുവൈത്ത്), രാജേഷ് മാത്യു (കേര എറണാകുളം അസോസിയേഷന്‍), പുഷ്പരാജ് (കെ ഇ എ കണ്ണൂര്‍ അസോസിയേഷന്‍), രാജീവ് എസ് എരിഞ്ചേരി (ഒ എന്‍ സി പി), മുബാറക് കാമ്പ്രത്ത് (വയനാട് അസോസിയേഷന്‍), രതീഷ് കുമ്പളത്ത് (കോഡ് പാക് കോട്ടയം ജില്ലാ അസോസിയേഷന്‍), നിബു ജേക്കബ്ബ് (കുവൈത്ത് മലയാളി സമാജം), അലക്‌സ് മാത്യു (കെ ജെ പി എസ് കൊല്ലം ജില്ല അസോസിയേഷന്‍), വര്‍ഗ്ഗീസ് പോള്‍ (ഇ ഡി എ എറണാകുളം ജില്ല അസോസിയേഷന്‍), രവി മണ്ണായത്ത് (മലയാളീസ് മാ കോ), ഷൈജിത്ത് (കോഴിക്കോട് ജില്ല അസോസിയഷന്‍) എന്നീ സംഘടന പ്രതിനിധികളും മാധ്യമ പ്രവര്‍ത്തകരായ അനില്‍ നമ്പ്യാര്‍ (അമൃത ടി വി), മുനീര്‍ അഹമ്മദ് (മീഡിയ വണ്‍), മുസ്താക്ക് (ചന്ദ്രിക) എന്നിവര്‍ പ്രസംഗിച്ചു.

- Advertisement -
Ad image

വിവിധ സംഘടനകളില്‍ നിന്നുള്ള ഭാരവാഹികളും പ്രതിനിധികളും മാധ്യമ പ്രവര്‍ത്തകരും പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!