
മനാമ: മുഖ്യമന്ത്രി പിണറായി വിജയന്റെ ഗള്‍ഫ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ സംഘടിപ്പിച്ച പ്രവാസി മലയാളി സംഗമം പ്രൗഢമായി. സമാജം ഹാളും പരിസരവും പ്രവാസികളാല്‍ നിറഞ്ഞുകവിഞ്ഞ പരിപാടിയില്‍ ഏഴു മണിയോടെ മുഖ്യമന്ത്രിയെത്തി.

മലയാളം മിഷന്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച സ്വാഗത ഗാനത്തോടെ ആരംഭിച്ച പരിപാടിയില്‍ സംഘാടക സമിതി കണ്‍വിനര്‍ പി ശ്രീജിത്ത് സ്വാഗതം പറഞ്ഞു. ചെയര്‍മാന്‍ പി വി രാധാ കൃഷ്ണ പിള്ള അധ്യക്ഷത വഹിച്ചു.


ഒരു മണിക്കൂറോളം സദസ്സുമായി സംസാരിച്ച മുഖ്യമന്ത്രി നാടിന്റെ നേട്ടങ്ങളും പുരോഗതിയും പ്രവാസി സമൂഹവുമായി പങ്കുവെച്ചു.
തിങ്ങിനിറഞ്ഞ കേരളീയ സമാജം ഹാളും അങ്കണവും ഒരുപോലെ ആവേശത്തോടെയായിരുന്നു നാടിന്റെ മുഖ്യമന്ത്രിയെ സ്വീകരിച്ചത്. കുടിനിന്നവര്‍ക്ക് കൈവീശി അഭിവാദ്യം നല്‍കിയ മുഖ്യമന്ത്രി ഹാളിലേക്കും പിന്നീട് വേദിയിലേക്കും കയറി. അദ്ദേഹത്തെ ഒരുനോക്കു കാണാനും പ്രസംഗം കേള്‍ക്കാനുമായി ആയിരക്കണക്കിനു പേരാണ് ബഹ്‌റൈനിന്റെ നാനാഭാഗത്തുനിന്നായി കേരളീയ സമാജ ത്തിലേക്കെത്തിച്ചേര്‍ന്നത്.
അകത്തെ ഹാള്‍ നേരത്തെ തന്നെ നിറഞ്ഞിരുന്നു. പിന്നീട് വന്നവര്‍ ഹാളിന് പുറത്ത് സജ്ജീകരിച്ച ഗ്രൗണ്ടിലും എല്‍ ഇ ഡി സ്‌ക്രീനിന്റെ പരിസരത്തും തടിച്ചുകൂടി അക്ഷരാര്‍ഥത്തില്‍ സമാജം നിറഞ്ഞുക വിയുകയായിരുന്നു. വാഹന പാര്‍ക്കിങ്ങിന് ബുദ്ധിമുട്ട് നേരിട്ടേക്കാമെന്ന് നേരത്തെ നിര്‍ദേശമുണ്ടാ യിരുന്നതിനാല്‍ പലരും ദുരസ്ഥലങ്ങളില്‍ വാഹനംവെച്ചാണ് പരിപാടി സ്ഥലങ്ങളിലേക്ക് കാല്‍നടയാണ്മത്തിയത്. ഹര്‍ഷാരവങ്ങള്‍ ക്കിടയിലൂടെ മലയാളി പ്രവാസികളുടെ സ്‌നേഹങ്ങള്‍ ഏറ്റുവാങ്ങിയാണ് മുഖ്യമന്ത്രിയും മന്ത്രി സജി ചെറിയാനും സമാജം അങ്കണം വിട്ടിറങ്ങിയത്.

