

ഇന്ത്യയില്‍ ഇന്‍ഷൂറന്‍സ് പോളിസി ഉടമകളുടെയും ക്ലെയിം ചെയ്ത് വാങ്ങേണ്ട അവകാശികളുടെയും കോടിക്കണക്കിന് തുകയാണ് അപേക്ഷ ലഭിക്കാതെ കെട്ടിക്കിടക്കുന്നതെന്ന് പാര്‍ലമെന്റില്‍ ധനകാര്യ സഹമന്ത്രി അറിയിച്ചു.

പത്ത് വര്‍ഷം ക്ലെയിം ചെയ്യാത്ത തുകയും അതിന്റെ പലിശയും സീനിയര്‍ സിറ്റിസണ്‍സ് വെല്‍ഫയര്‍ ഫണ്ടിലേക്ക് മാറ്റും. അങ്ങിനെ 2017- 2022 സാമ്പത്തിക വര്‍ഷങ്ങളില്‍ മാത്രം മാറ്റിയത് 1,723 കോടി രൂപ. എന്നാല്‍ ഈ ഫണ്ടിലേക്ക് മാറ്റി വെച്ചാലും ഇരുപത്തിഅഞ്ച് വര്‍ഷം വരെ പോളിസി ഉടമകള്‍ക്കോ അവകാശികള്‍ക്കോ പ്രസ്തുത തുക ലഭിക്കാന്‍ അര്‍ഹതയുണ്ടായിരിക്കുമെന്നും മന്ത്രി പ്രത്യേകം വ്യക്തമാക്കി.

പലപ്പോഴും തങ്ങള്‍ എടുത്ത പോളിസിയെക്കുറിച്ച് തങ്ങളുടെ നോമിനിയോടോ കുടുംബാംഗങ്ങളോടോ വെളിപ്പെടുത്താ വരായിരിക്കും പലരും. അവരുടെ പോളിസി തുക ഇങ്ങിനെ കെട്ടിക്കിടക്കുകയും ഏറെ കാലം കഴിഞ്ഞ് വിവരം അറിയുകയോ ചെയ്യാറുണ്ട്.
അതുപോലെ, പലരും വിശിഷ്യാ പ്രവാസികള്‍ ഇന്‍ഷൂറസ് എടുക്കുകയും കുറച്ച് കാലം പ്രീമിയം അടച്ച് പിന്നീട് അടക്കാതിരിക്കുകയും ചെയ്യാറുണ്ട്. ഇത്തരം തുകകളും ലഭ്യമാവാന്‍ ഈ വിവരം നമ്മെ ബോധ്യപ്പെടുത്തുന്നു.
അപകടം, മരണം എന്നിവ മാത്രം കവര്‍ ചെയ്യുന്ന ഇന്‍ഷൂറന്‍സ് ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ നിശ്ചിത കാലയളവിനുള്ളില്‍ അപേക്ഷിക്കേണ്ടതുണ്ട്. പോളിസി എടുത്ത വിവരങ്ങള്‍ തങ്ങളുടെ ബന്ധപ്പെട്ടവരെ യഥാവിധി അറിയിക്കാത്തതിനാലും മറ്റും യഥാസമയം അപേക്ഷിക്കാത്തതിനാല്‍ ക്ലെയിം നഷ്ടപ്പെടാറുണ്ട്.

