റോട്ടോവിഷന്‍ കാര്‍ റാലിയില്‍ സായൂജ്യ സംസ്ഥാന ജേത്രി

Web Desk
2 Min Read

കൊച്ചി: റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ അപ്ടൗണ്‍ കേരളീയം മോട്ടോര്‍സ്പോര്‍ട്ട് അസോസിയേഷനുമായി സഹകരിച്ച് കാഴ്ചാ വൈകല്യമുള്ളവര്‍ക്കായി സംഘടിപ്പിച്ച റോട്ടോവിഷന്‍ കാര്‍ റാലിയില്‍ ആതിര മുരളി- സായൂജ്യ ടീം ഒന്നാമതെത്തി. വിവിധ വിഭാഗങ്ങളിലായി നടത്തിയ മത്സരത്തില്‍ റോട്ടറി വിഭാഗത്തില്‍ പത്മകുമാര്‍- അനീഷ് ചാമ്പ്യന്മാരായി. വിഷ്ണു ഉണ്ണികൃഷ്ണന്‍- കെ ടി സോമന്‍ ടീം രണ്ടാം സ്ഥാനവും മദന്‍- ടിനു ജോയി മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് മുത്തൂറ്റ് സി എഫ് ഒ ഉമ്മന്‍ കെ മാമ്മന്‍ സമ്മാനങ്ങള്‍ നല്കി.
സായൂജ്യയ്ക്കാണ് സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പ്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിന് സമീപത്തു നിന്നും ആരംഭിച്ച കാര്‍ റാലി 45 കിലോമീറ്റര്‍ പിന്നിട്ടാണ് പൂര്‍ത്തിയാക്കിയത്.

city exchange

കപ്ള്‍ ടീമില്‍ കിരണ്‍- സ്മിത ഒന്നാം സ്ഥാനത്തെത്തി. ഷീന- ഗൗതം രണ്ടാം സ്ഥാനവും അരുണ്‍ നായര്‍- രാജി ടീം മൂന്നാം സ്ഥാനവും നേടി. ലേഡീസ് ടീമില്‍ ആതിര മുരളി- സായൂജ്യ ടീം ഒന്നാമതായി. രണ്ടാം സ്ഥാനം ഗീതിക- ഗിരിജയും മൂന്നാം സ്ഥാനം വിന്നി- അഥീനയും നേടി. ജില്ലാ ചാമ്പ്യന്‍മാരായി എറണാകുളത്ത് ഗിരിജയും തൃശൂരില്‍ സായൂജ്യയും തിരുവനന്തപുരത്തു നിന്ന് സ്മിത എസും കോട്ടയത്തു നിന്ന് ടിനു ജോയിയും തെരഞ്ഞെടുക്കപ്പെട്ടു.

ലോക സൗഹൃദ ദിനാഘോഷത്തിന്റെ ഭാഗമായി മുത്തൂറ്റ് ഫിനാന്‍സിന്റേയും ആലുവ ഡോ. ടോണി ഫെര്‍ണാണ്ടസ് ഐ ഹോസ്പിറ്റലിന്റേയും ലിറ്റ്മസ് 7ന്റേയും പിന്തുണയോടെ സംഘടിപ്പിച്ച കാര്‍ റാലിയില്‍ 23 വാഹനങ്ങളാണ് പങ്കെടുത്തത്. ഇതില്‍ ആറുപേര്‍ വനിതകളായിരുന്നു. ബ്രെയിലി ഫോര്‍മാറ്റില്‍ അച്ചടിച്ച റോഡ് ബുക്കുകളുടേയും റോട്ടേറിയന്‍മാര്‍ ഓടിക്കുന്ന വാഹനങ്ങളുടേയും സഹായത്തോടെയാണ് കാഴ്ച വൈകല്യമുള്ളവര്‍ നാവിഗേറ്റര്‍മാരായി പങ്കെടുത്തത്. കാഴ്ച വൈകല്യമുള്ളവരുടെ സമഗ്ര വികസനത്തിന് വിഭാവനം ചെയ്യുന്ന റോട്ടറി അപ്ടൗണിന്റെ മിഷന്‍ ഫോര്‍ വിഷന്‍ പദ്ധതിയുടെ ഭാഗമായിരുന്നു പരിപാടി.

- Advertisement -
Ad image

വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരത്തിന്റെ സമ്മാനങ്ങള്‍ ഐ എം എ ഹൗസില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്തു. റോട്ടറി ക്ലബ് ഡിസ്ട്രിക്ട് 3201 ഡയറക്ടര്‍ നോബി ഇ എ, റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ അപ്ടൗണ്‍ പ്രസിഡന്റ് സുനില്‍ പോള്‍, റോട്ടോവിഷന്‍ ചെയര്‍മാനും ഹിമാലയന്‍ കാര്‍ റാലി ജേതാവുമായ അനില്‍ അബ്ബാസ്, കോര്‍ഡിനേറ്റര്‍ കെ വി ജോസ്, ജയരാജ് കുളങ്ങര, ഡോ. ജി എന്‍ രമേഷ്, വിഘ്‌നേഷ്, മിഷന്‍ ഫോര്‍ വിഷന്‍ ചെയര്‍മാന്‍ ബിജോയ് ഹരിദാസ്, മോട്ടോര്‍ സ്‌പോര്‍ട്‌സ് അസോസിയേഷന്‍ പ്രസിഡന്റും നാഷണല്‍ കാര്‍ റാലി ജേതാവുമായ മൂസ ഷെരീഫ്, ജസ്റ്റിന്‍ റാഫേല്‍, മോഹന്‍ദാസ്, ഡോ. ഫ്രെഡ്ഡി ഫെര്‍ണാണ്ടസ്, മുത്തൂറ്റ് സി എഫ് ഒ ഉമ്മന്‍ കെ മാമ്മന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!