ഭരണഘടന ഭേദഗതിക്ക് മുസ്ലിം ലീഗിൻ്റെ അംഗീകാരം

Web Desk
1 Min Read

കോഴിക്കോട്: മുസ്ലിം ലീഗ് ഭരണഘടന ഭേദഗതിക്ക് മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗീകാരം നൽകി. ഇനി മുതൽ പാർട്ടിക്ക് 21 അംഗ സെക്രട്ടറിയേറ്റുണ്ടാകും.

city exchange

മുസ്ലിം ലീഗ് നിയോഗിച്ച ഉപസമിതി തയ്യാറാക്കിയ ഭരണഘടന ഭേദഗതികൾക്കാണ് സംസ്ഥാന കൗൺസിൽ അംഗീകാരം നൽകിയത്. പാർട്ടിയ്ക്ക് 21 അംഗ സംസ്ഥാന സെക്രട്ടേറിയേറ്റ്, അഞ്ചംഗ അച്ചടക്ക സമിതി എന്നിവക്കാണ് കൗൺസിൽ അംഗീകാരം നല്കിയത്. കൂടാതെ ഇനി മുതൽ പാർട്ടി കമ്മിറ്റികളുടെ കാലാവധി നാല് വർഷമായി നിജപ്പെടുത്തുക തുടങ്ങിയവയായിരുന്നു ഭരണഘടനാ ഭേദഗതിയിലെ പ്രധാന നിർദ്ദേശങ്ങൾ.

ഒരാൾക്ക് ഒരു പദവി, യൂണിറ്റ് തലം മുതൽ സഹഭാരവാഹികളുടെ എണ്ണം നിജപ്പെടുത്തൽ തുടങ്ങിയവ നടപ്പാക്കാനും കൗൺസിൽ തീരുമാനിച്ചു. ഇക്കാര്യങ്ങൾ ഏകകണ്ഠമായി സംസ്ഥാന കൗൺസിൽ അംഗീകരിച്ചു.

സംസ്ഥാന കൗൺസിലിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡൻറ് പ്രൊഫ. ഖാദർ മൊയ്തീൻ ഉദ്ഘാടനം ചെയ്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!