

പൂച്ചാക്കല്‍: അതിദരിദ്ര കുടുംബങ്ങളെ സഹായിക്കുവാന്‍ ആവിഷ്‌ക്കരിച്ച പദ്ധതിയായ ‘ചില്‍ഡ്രന്‍ ഫോര്‍ ആലപ്പി’യില്‍ മണപ്പുറം സെന്റ് തെരേസാസ് ഹൈസ്‌കൂളിലെ കുട്ടികളും പങ്കാളികളായി.

കുട്ടികള്‍ സമാഹരിച്ച വീട്ടു സാധനങ്ങളും വിഭവങ്ങളും സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കുട്ടികള്‍ തന്നെ വിതരണം ചെയ്തു. സ്‌കൂളിന് സമീപപ്രദേശത്തെ പത്ത് നിര്‍ധന കുടുംബങ്ങള്‍ വിഭവങ്ങള്‍ ഏറ്റുവാങ്ങി. ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥി പ്രതിനിധികളുടെ നേതൃത്വത്തിലായിരുന്നു വിതരണം. എല്ലാ മാസവും ആദ്യ തിങ്കളാഴ്ചകളില്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ വീടുകളില്‍ നിന്ന് കഴിയുന്ന വിധം സാധനങ്ങള്‍ എത്തിക്കുകയും നിര്‍ധന കുടുബങ്ങള്‍ക്ക് കൈമാറുന്നതുമാണ് പദ്ധതി. കളക്ടര്‍ വി ആര്‍ കൃഷ്ണതേജ ആവിഷ്‌കരിച്ച പദ്ധതിയാണ് ഒരു പിടി നന്മ എന്ന ഈ പദ്ധതി.


സ്‌കൂള്‍ മാനേജര്‍ റവ. ഫാ. ആന്റോച്ചന്‍ മംഗലശ്ശേരി സി എം ഐ, പ്രധാന അധ്യാപിക എലിസബത്ത് പോള്‍, വാര്‍ഡ് അംഗം ബി ഷിബു, പി ടി എ പ്രസിഡന്റ് പി ആര്‍ സുമേരന്‍, ഗ്രാമപഞ്ചായത്ത് വി ഇ ഒമാരായ സാദിഖ് എ, പ്രതീഷ് പി, സ്റ്റാഫ് സെക്രട്ടറി സില്‍വിയാമ്മ ജേക്കബ്, സീനിയര്‍ അസിസ്റ്റന്റ് റെജി എബ്രാഹം, ‘ഒരു പിടി നന്മ’ സ്‌കൂള്‍തല അധ്യാപക കോര്‍ഡിനേറ്റര്‍ ബിനു കെ ജോസഫ്, സ്‌കൂള്‍തല സ്റ്റുഡന്റ് കോര്‍ഡിനേറ്റര്‍ സച്ചിന്‍ വര്‍ഗീസ് എന്നിവര്‍ സംബന്ധിച്ചു.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

