സാങ്കേതിക തകരാറിന്റെ പേരില്‍ തസ്തികകള്‍ നഷ്ടപ്പെടുത്തരുത്: കെ എ ടി എഫ്

Web Desk
1 Min Read

തിരൂര്‍: വിദ്യാലയങ്ങളില്‍ യു ഐ ഡി രേഖകളുള്ള ആവശ്യമായ കുട്ടികള്‍ ഉണ്ടായിട്ടും സാങ്കേതിക തകരാറുകളുടെ പേരില്‍ തസ്തികകള്‍ നഷ്ടപ്പെടുത്തരുതെന്നും അതിന്റെ പേരില്‍ നഷ്ടപ്പെട്ട തസ്തികകള്‍ ഉടന്‍ പുന:സ്ഥാപിക്കണമെന്നും കേരളാ അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ (കെ എ ടി എഫ്) സംസ്ഥാന കൗണ്‍സില്‍ ആവശ്യപ്പെട്ടു. ആവശ്യമായ കുട്ടികളും അവര്‍ക്ക് യു ഐ ഡി രേഖകളും ഉണ്ടായിട്ടും തസ്തിക നഷ്ടപ്പെട്ടത് പ്രധാനാധ്യാപകരുടെ വീഴ്ച്ചയോ വിദ്യാഭ്യാസ വകുപ്പിന്റെ സാങ്കേതിക തകരാറോ ആണ്. അതിന്റെ പേരില്‍ നിരപരാധികളായ അധ്യാപകരുടെ ജോലി നഷ്ടപ്പെട്ട കാര്യം അടിയന്തിരമായി പുന: പരിശോധിക്കണമെന്ന് കൗണ്‍സില്‍ മീറ്റ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

city exchange

സംസ്ഥാന ട്രഷറര്‍ മാഹിന്‍ ബാഖവി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്‍ ഹഖ് കൗണ്‍സില്‍ മീറ്റ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം എ ലത്തീഫ് പ്രമേയം അവതരിപ്പിച്ചു. സപ്തംബര്‍ 12ന് യുണൈറ്റഡ് ടീച്ചേഴ്‌സ് ആന്‍ഡ് എംപ്ലോയിസ് ഫെഡറേഷന്‍ നടത്തുന്ന നിയമസഭാ മാര്‍ച്ച് വിജയിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ യോഗം ആസൂത്രണം ചെയ്തു.

കെ എ ടി എഫ് 65-ാം സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് വെച്ച് നടത്തുവാനും സപ്തംബര്‍ 12ന് ഉച്ചക്ക് മൂന്ന് മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഹാളില്‍ വെച്ച് സംഘാടക സമിതി രൂപീകരണ യോഗം നടത്തുവാനും യോഗം തീരുമാനിച്ചു.

- Advertisement -
Ad image

കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, എറണാകുളം ജില്ലകളില്‍ ‘നിര്‍മ്മിത ബുദ്ധി’ വിഷയത്തില്‍ ഐ ടി ശില്പശാല നടത്തുവാനും യോഗം തീരുമാനിച്ചു.

സീനിയര്‍ വൈസ് പ്രസിഡന്റ് എം ടി സൈനുല്‍ ആബിദീന്‍, ഓര്‍ഗനൈസിങ്ങ് സെക്രട്ടറി എ പി ബഷീര്‍, ഹെഡ്ക്വാര്‍ട്ടേഴ്‌സ് സെക്രട്ടറി എം എ റഷീദ് മദനി, എം എ സാദിഖ്, ഒ എം യഹ്യ ഖാന്‍, എം പി അബ്ദുസലാം, നൗഷാദ് കോപ്പിലാന്‍, ടി പി അബ്ദുല്‍ റഹീം, മന്‍സൂര്‍ മാടമ്പാട്ട്, സി എച്ച് ഫാറൂഖ്, നൂറുല്‍ അമീന്‍, കെ വി റംല എന്നിവര്‍ പ്രസംഗിച്ചു.

TAGGED:
Share This Article
Leave a Comment
error: Content is protected !!