ഐ സി എഫ് ലവ് ലൈഫ് നോ ഡ്രഗ്സിന് ചീഫ് വിപ്പ് ആശംസകള്‍ നേര്‍ന്നു

Web Desk
1 Min Read

തിരുവനന്തപുരം: ജീവിതം തന്നെയാണ് ലഹരി ലവ് ലൈഫ് നോട്ട് ഡ്രഗ്സ് എന്ന ഐ സി എഫ് കാംപയിനിന്റെ ഭാഗമായി കേരള ഗവണ്‍മെന്റ് ചീഫ് വിപ്പ് അപ്പു ജോണ്‍ ജോസഫ് ആശംസകള്‍ നേര്‍ന്നു. കേരള സര്‍ക്കാറിന്റെ തൂഫാന്‍ ലഹരി വിരുദ്ധ കാംപയിന് പിന്തുണ പ്രഖ്യാപിച്ചാണ് ഐ സി എഫ് ലവ് ലൈഫ് നോട്ട് ഡ്രഗ്സ് സംഘടിപ്പിക്കുന്നത്.

city exchange

ലോകമെമ്പാടുമുള്ള മലയാളികള്‍ക്കിടയില്‍ ഐ സി എഫ് സമൂഹത്തെ ബാധിച്ച അര്‍ബുദമായ ലഹരിക്കെതിരെ നടത്തുന്ന കാംപയിന് അദ്ദേഹം വിജയാശംസകള്‍ നേര്‍ന്നു.

ഐ സി എഫ് പി ആര്‍ മീഡിയ സെക്രട്ടറി നൗഷാദ് അതിരുമട, ഇന്‍കാസ് ഖത്തര്‍ ട്രഷറര്‍ ജീസ് ജോസഫ്, ഇന്‍കാസ് ഖത്തര്‍ ഇടുക്കി ജില്ലാ പ്രസിഡന്റ് ഉണ്ണി താനത്താളില്‍, ജെയ്മോന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!