
പാരിസ്: ഖത്തറും ഫ്രാന്‍സും തമ്മിലുള്ള സുരക്ഷാ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്തു. ഫ്രാന്‍സ് സന്ദര്‍ശിക്കുന്ന ഖത്തര്‍ ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാ സേനയായ ലെഖ്വിയയുടെ കമാന്‍ഡറുമായ ശൈഖ് ഖലീഫ ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍ താനി, ഫ്രഞ്ച് നാഷണല്‍ ജന്ഡാര്മറിയുടെ കമാന്‍ഡര്‍-ഇന്‍-ചീഫ് ഫസ്റ്റ് ഡിവിഷന് ജനറല്‍ ഹ്യൂബര്‍ട്ട് ബോണോയുമായി കൂടിക്കാഴ്ച നടത്തി.

ഇരു സൗഹൃദ രാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ സഹകരണം യോഗത്തില്‍ അവലോകനം ചെയ്തു. വിദഗ്ധ പരിജ്ഞാന കൈമാറ്റം, പരിശീലനം, സുരക്ഷാ ഏകോപനം തുടങ്ങിയ മേഖലകളില്‍ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള സാധ്യതകളും ചര്‍ച്ചയായി.

ലെഖ്വിയയും ഫ്രഞ്ച് നാഷണല്‍ ജന്ഡാര്മറിയും തമ്മില്‍ 20 വര്‍ഷത്തിലേറെയായി നിലനില്‍ക്കുന്ന ശക്തമായ പങ്കാളിത്തം കൂടുതല്‍ വിപുലീകരിക്കുന്നതിനാണ് പുതിയ സഹകരണ നീക്കങ്ങള്‍ ലക്ഷ്യമിടുന്നത്.
