ആരോഗ്യ വിഭാഗവുമായി ഖത്തര്‍ ഇന്ത്യന്‍ അംബാസഡര്‍ ചര്‍ച്ച നടത്തി; കുട്ടികളുടെ യാത്രയില്‍ അനുകൂല മറുപടി പ്രതീക്ഷിച്ച് രക്ഷിതാക്കള്‍

Web Desk
1 Min Read

ദോഹ: പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് റിലേഷന്‍സ് വിഭാഗം ഡയറക്ടര്‍ അബ്ദുല്ലത്തീഫ് അലി അല്‍ അബ്ദുല്ലയുമായി ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ കൂടിക്കാഴ്ച നടത്തി. ആരോഗ്യ രംഗത്തെ സഹകരണം, യാത്രയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, സംയുക്ത ഗവേഷണവും പരിശീലനവും തുടങ്ങിയ വിഷയങ്ങള്‍ ഇന്ത്യന്‍ ആരോഗ്യ കുടുംബക്ഷേ മന്ത്രാലയത്തിന് വേണ്ടി ചര്‍ച്ച നടത്തിയതായി അംബാസഡര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചു.

city exchange

നിലവില്‍ വാക്‌സിനെടുക്കാത്ത കുട്ടികള്‍ക്ക് ഖത്തറിലേക്ക് പ്രവേശനമില്ലെന്ന ഇന്ത്യന്‍ എംബസിയുടെ ട്വീറ്റിനെ തുടര്‍ന്ന് ആശങ്കയിലായ നിരവധി പേര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതികരിച്ചിട്ടുണ്ട്. കുട്ടികളുടെ യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നിട്ടുണ്ടാകുമെന്നും അനുകൂലമായ തീരുമാനങ്ങള്‍ വരുമെന്ന് പ്രതീക്ഷിക്കുന്നതായും നിരവധി പേര്‍ കമന്റുമായെത്തി.

Share This Article
Leave a Comment
error: Content is protected !!