ഖത്തര്‍ ബോട്ട് ഷോ നവംബര്‍ 6 മുതല്‍ ഓള്‍ഡ് ദോഹ പോര്‍ട്ടില്‍

Web Desk
1 Min Read

ദോഹ: ഖത്തര്‍ ബോട്ട് ഷോ 2024 നവംബര്‍ ആറു മുതല്‍ ഒന്‍പത് വരെ ഓള്‍ഡ് ദോഹ പോര്‍ട്ടില്‍ നടക്കും.

city exchange

മറൈന്‍ ഇവന്റില്‍ ആഡംബര സൂപ്പര്‍ യോട്ടുകളുടെയും മറൈന്‍ വെസലുകളുടെയും മികച്ച പ്രദര്‍ശനമായിരിക്കും ഒരുക്കുക. ഇതോടൊപ്പം ആവേശകരമായ വാട്ടര്‍ സ്പോര്‍ട്സും പ്രവര്‍ത്തനങ്ങളും ആവേശകരമായ വിനോദം, രുചികരമായ ഡൈനിംഗ് അനുഭവങ്ങള്‍ എന്നിവയും വേദിയില്‍ ഒരുങ്ങും.

ഖത്തറിന്റെ സമുദ്ര സംസ്‌കാരത്തിലേക്കുള്ള മികച്ച കാഴ്ചയായിരിക്കും ഖത്തര്‍ ബോട്ട് ഷോ.

ഓഷ്യാനിക് ഡിസ്പ്ലേയില്‍, അല്‍ദാന്‍ മറൈന്‍, അല്‍ ഫജര്‍ മറൈന്‍, ഗള്‍ഫ് ക്രാഫ്റ്റ്, പ്രിന്‍സസ് യോട്ട്‌സ്, സാന്‍ലോറെന്‍സോ യോട്ട്സ്, സണ്‍സീക്കര്‍, ക്രാഞ്ചി, സിറീന യോട്ട്‌സ് എന്നിവിടങ്ങളില്‍ നിന്നുള്ള കുറ്റമറ്റ കരകൗശലവും നൂതന യോട്ടുകളും സന്ദര്‍ശകര്‍ക്ക് കാണാന്‍ കഴിയും. ബെനെറ്റി, ഫെഡ്ഷിപ്പ്, ഓഷ്യന്‍കോ, ടര്‍ക്കോയ്‌സ് യോട്ടുകള്‍ എന്നിവയുള്‍പ്പെടെ പ്രമുഖ യോട്ടിംഗ് ലൈഫ്സ്റ്റൈല്‍ ബ്രാന്‍ഡുകളും ഖത്തര്‍ ബോട്ട് ഷോയില്‍ അവതരിപ്പിക്കും.

- Advertisement -
Ad image

വാട്ടര്‍ സ്പോര്‍ട്സിനും മത്സ്യബന്ധന ഉപകരണങ്ങള്‍ക്കുമായി 100-ലധികം ബ്രാന്‍ഡുകളും വാട്ടര്‍സ്പോര്‍ട്സ് ഏരിയയില്‍ തത്സമയ പ്രദര്‍ശനങ്ങളും ഒരുക്കും. സ്റ്റാന്‍ഡ്-അപ്പ് പാഡലിംഗ് മുതല്‍ കയാക്കിംഗ്, കനോയിംഗ്, ജെറ്റ് സ്‌കീയിംഗ്, പാഡില്‍ ബോര്‍ഡിംഗ് വരെ ആവേശകരമായ വാട്ടര്‍സ്പോര്‍ട് സാഹസികതകളും ഷോകളും ഒരുക്കുന്നുണ്ട്.

സന്ദര്‍ശകര്‍ക്ക് ഡൈനാമിക് ഖത്തര്‍ ബോട്ട് ഷോ മത്സരങ്ങള്‍, ആകര്‍ഷകമായ നൃത്ത ജലധാരകള്‍, തത്സമയ സംഗീത പ്രകടനങ്ങള്‍ എന്നിവയും കാര്‍ പരേഡ്, കുതിരസവാരി, ഡ്രാഗണ്‍ ബോട്ട് ഷോ, വെടിക്കെട്ട് തുടങ്ങിയവയും കാണാന്‍ കഴിയും.

Share This Article
Leave a Comment
error: Content is protected !!