വേള്‍ഡ് മലയാളി കൗണ്‍സില്‍ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു

Web Desk
1 Min Read

ദോഹ: അന്താരാ്ഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ പ്രോവിന്‍സ് യോഗ ദിനം ആഘോഷിച്ചു. ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന ആഘോഷ പരിപാടികളില്‍ ഡബ്ല്യു എം സി അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു.

city exchange

യോഗ മാസ്റ്റര്‍ പ്രിഥ്വിരാജിന്റെ നേതൃത്വത്തില്‍ അംഗങ്ങള്‍ക്ക് വേണ്ടി പ്രത്യേക യോഗ പരിശീലന സെഷന്‍ നടത്തി. യോഗ സെഷന്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ പ്രോവിന്‍സ് പ്രസിഡണ്ട് സിയാദ് ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു.

യോഗാഭ്യാസ പരിശീലന പരിപാടിക്ക് ശേഷം നടന്ന മുഖാമുഖം പരിപാടിയില്‍ യോഗയെകുറിച്ചുള്ള ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും യോഗമാസ്റ്റര്‍ മറുപടി പറഞ്ഞു. സ്ഥിരമായ യോഗ പരിശീലനത്തിലൂടെ ജീവിതശൈലി രോഗങ്ങളെ നല്ലരീതിയില്‍ പ്രതിരോധിക്കാനും അകറ്റിനിര്‍ത്താനും കഴിയുമെന്ന് യോഗാമാസ്റ്റര്‍ പറഞ്ഞു.

ജനറല്‍ സെക്രട്ടറി രഞ്ജിത്ത് ചാലില്‍ സ്വാഗതവും യൂത്ത് എംപവര്‍മെന്റ് ജനറല്‍ സെക്രട്ടറി വിപിന്‍ പുത്തൂര്‍ നന്ദിയും പറഞ്ഞു. സുബിന വിജയ് അവതാരകയായിരുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!