ഖത്തര്‍ അമീര്‍ സ്‌പെയിനില്‍ നിന്നും മടങ്ങി

Web Desk
1 Min Read

സെവില്ലെ: സ്‌പെയിന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി സെവില്ലെയില്‍ നിന്ന് പുറപ്പെട്ടു.

city exchange

ഐക്യരാഷ്ട്രസഭ സെവില്ലെയില്‍ സംഘടിപ്പിച്ച നാലാമത് അന്താരാഷ്ട്ര ധനസഹായ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് അമീര്‍ സ്‌പെയിനിലെത്തിയത്.

രാഷ്ട്രത്തലവന്മാരുടെയും സര്‍ക്കാര്‍ പ്രതിനിധികളുടേയും നടന്ന അത്താഴ വിരുന്നില്‍ അമീര്‍ പങ്കെടുത്തു. സെവില്ലെയിലെ റോയല്‍ പാലസില്‍ സ്‌പെയിനിലെ രാജാവ് ഫെലിപ്പ് ആറാമനുമായി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി കൂടിക്കാഴ്ച നടത്തി.

ക്ഷണം സ്വീകരിച്ചതിന് അമീറിനോട് നന്ദി പ്രകടിപ്പിച്ച സ്‌പെയിന്‍ രാജാവ് വികസനത്തെ പിന്തുണയ്ക്കുന്നതില്‍ ഖത്തറിന്റെ താത്പര്യമാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്ന് പറഞ്ഞു. 2025ല്‍ ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന നാലാമത് ലോക സാമൂഹിക വികസന ഉച്ചകോടിയെക്കെ കുറിച്ചും രാജാവ് സൂചിപ്പിച്ചു.

- Advertisement -
Ad image

ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ച സഹകരണ കരാറുകളുടെയും മെമ്മോറാണ്ടകളുടെയും വെളിച്ചത്തില്‍ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ വഴി സംയുക്ത ഉഭയകക്ഷി നിക്ഷേപങ്ങളെ പിന്തുണയ്ക്കുന്നതിന്റെ പ്രാധാന്യത്തേയും ബന്ധം ശക്തിപ്പെടുത്താനുള്ള തന്റെ അഭിലാഷം രാജാവ് പ്രകടിപ്പിച്ചു.

Share This Article
Leave a Comment
error: Content is protected !!