

ദോഹ: ഖത്തറിലെ വനിതാ പ്രവാസികള്‍ക്ക് മൂന്നു മാസത്തെ സൗജന്യ ഇംഗ്ലീഷ് കോഴ്‌സ് നല്‍കാന്‍ ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷനും (യു എന്‍ മൈഗ്രേഷന്‍) കാനഗി മെലന്‍ യൂണിവേഴ്‌സിറ്റി ഖത്തറും (സിഎംയു-ക്യു) കൈകോര്‍ക്കുന്നു.

ഖത്തറിലെ വനിതാ പ്രവാസികള്‍ക്കും പ്രത്യേകിത്ത് ഗാര്‍ഹിക തൊഴിലാളികള്‍, ക്ലീനിംഗ് കമ്പനികളിലെ തൊഴിലാളികള്‍ മുതലായവര്‍ക്ക് മുന്‍ഗണന നല്‍കിയാണ് മൂന്ന് മാസ ഇംഗ്ലീഷ് പരിജ്ഞാന കോഴ്‌സ് നടത്തുന്നത്.

വെള്ളിയാഴ്ചകളില്‍ ഉച്ചക്ക് ഒരു മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയായിരിക്കും ക്ലാസുകള്‍. നിത്യ ജീവിതത്തില്‍ ആവശ്യമായ അടിസ്ഥാന ഇംഗ്ലീഷ് ഭാഷ പരിജ്ഞാനമാണ് നല്‍കുന്നത്. കോഴ്‌സുകള്‍ പൂര്‍ത്തീകരിച്ച് ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് കാനഗി മെലന്‍ യൂണിവേഴ്‌സിറ്റി ഇന്‍ ഖത്തറിന്റെ സര്‍ട്ടിഫിക്കറ്റും ലഭിക്കും.
രജിസ്റ്റര്‍ ചെയ്യുന്നവരെ ക്ലാസ് ആരംഭിക്കുന്ന തിയ്യതി, സ്ഥലം എന്നിവയെക്കുറിച്ച് അറിയിക്കും. രജിസ്റ്റര്‍ ചെയ്യാന്‍ ഇതോടൊപ്പമുള്ള ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യാവുന്നതാണ്.

