
ദോഹ: ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്റെ നേതൃത്വത്തില്‍ ഏഷ്യന്‍ ടൗണ്‍ ആംഫി തിയേറ്ററില്‍ നവംബര്‍ 14ന് ‘ദബാങ്: ദ ടൂര്‍ റീലോഡഡ്’ ലൈവ് ഷോ അരങ്ങേറും. സുഹൈല്‍ഖാന്‍ എന്റര്‍ടെയ്ന്‍മെന്റും ജെ ഇ ഇവന്റ്‌സും ചേര്‍ന്ന് അവതരിപ്പിക്കുന്ന ഷോയില്‍ സംഗീതം, നൃത്തം, കോമഡി, അതിശയകരമായ ലൈറ്റിംഗ് തുടങ്ങിയവ അരങ്ങേറും.

ഷോയില്‍ സല്‍മാനൊപ്പം സോണാക്ഷി സിന്‍ഹ, ജാക്ലിന്‍ ഫെര്‍ണാണ്ടസ്, തമന്നാ ഭാട്ടിയ, പ്രഭുദേവ, സ്റ്റെബിന്‍ ബെന്‍, സുനില്‍ ഗ്രോവര്‍, മാനീഷ് പോള്‍ എന്നിവര്‍ പങ്കെടുക്കും.

ദബാങ്: ദ ടൂര്‍ റീലോഡഡില്‍ പങ്കെടുക്കാന്‍ ദോഹയിലെത്തിയ സല്‍മാന്‍ ഖാനെ കാണാന്‍ ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ ആരാധകവൃന്ദമാണ് എത്തിയത്. നടന്‍ ധര്‍മേന്ദ്രയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് സല്‍മാന്‍ ഖാന്‍ മുംബൈയില്‍ നിന്നും ദോഹയിലേക്ക് പുറപ്പെട്ടത്.
ക്രീം നിറത്തിലുള്ള ട്രൗസറും ലൈറ്റ് പര്‍പ്പിള്‍ ടി-ഷര്‍ട്ടും ടാന്‍ ജാക്കറ്റും ധരിച്ചായിരുന്നു അദ്ദേഹത്തിന്റെ ഖത്തര്‍ യാത്ര. തുടര്‍ച്ചയായി ലഭിക്കുന്ന ഭീഷണികളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് അദ്ദേഹം യാത്ര നടത്തിയത്. തുടര്‍ന്ന് വൈകിട്ട് മര്‍സ മലാസ് കെംപെന്‍സ്‌കി ദോഹയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മലയാള മാധ്യമങ്ങളില്‍ നിന്നുള്‍പ്പെടെ നൂറുകണക്കിന് അന്താരാഷ്ട്ര മാധ്യമ പ്രവര്‍ത്തകരാണ് എത്തിച്ചേര്‍ന്നത്.

