

ദോഹ: ഇ-സിഗരറ്റ്, ഇ-ഹുക്ക തുടങ്ങിയ ഇലക്ട്രോണിക് പുകവലിയ്ക്കെതിരെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ (എച്ച് എം സി) പുകയില നിയന്ത്രണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ വസ്തുക്കള്‍ ഖത്തറില്‍ വിപണനം ചെയ്യുന്നതും വില്‍ക്കുന്നതും നിയമവിരുദ്ധമാണ്.

ഇലക്ട്രോണിക് സിഗരറ്റ് വലിക്കുമ്പോള്‍ പുറത്തുവരുന്ന പുകയില്‍ ഉപയോക്താക്കള്‍ക്ക് ദോഷം വരുത്തുന്ന വിഷവും രാസവസ്തുക്കളും അമിത അളവില്‍ അടങ്ങിയിട്ടുണ്ടെന്ന് ഡിസീസ് കണ്‍ട്രോള്‍ സീനിയര്‍ കണ്‍സള്‍ട്ടന്റും എച്ച് എം സിയുടെ പുകയില നിയന്ത്രണ കേന്ദ്രം ഡയറക്ടറുമായ ഡോ. അഹമ്മദ് അല്‍ മുല്ല പറഞ്ഞു. പുകവലി നിര്‍ത്താനുള്ള ബദല്‍ മാര്‍ഗ്ഗമല്ല ഇലക്ട്രോണിക് സിഗരറ്റെന്നും അത്തരത്തില്‍ ഇത് അംഗീകരിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇലക്ട്രോണിക് സിഗരറ്റ് ചില രാജ്യങ്ങളില്‍ നിയമവിധേയമാക്കിയത് യുവാക്കളില്‍ പുകവലി വര്‍ധിക്കാനും കാരണമായിട്ടുണ്ട്.

എച്ച് എം സിയിലെ പുകയില നിയന്ത്രണ കേന്ദ്രം നടത്തിയ പഠനങ്ങള്‍ അനുസരിച്ച് ഖത്തറിലെ പുകയില ഉപയോക്താക്കള്‍ക്കിടയില്‍ ഇലക്ട്രോണിക് സിഗരറ്റ് ഉപയോഗത്തിന്റെ വ്യാപനം ഏകദേശം 11 ശതമാനമാണ്.
ഇലക്ട്രോണിക് സിഗരറ്റ് വലിക്കുന്നത് പരമ്പരാഗത പുകവലിക്ക് സുരക്ഷിതമായ ബദലാണെന്നും പുകവലി ഉപേക്ഷിക്കാനുള്ള എളുപ്പവഴിയാണെന്നും ഉപയോക്താക്കള്‍ കരുതുന്നതായി പുകയില നിര്‍ത്തല്‍ വിദഗ്ധന്‍ ഡോ. ജമാല്‍ ബാ സുഹായ് പറഞ്ഞു. തങ്ങളുടെ അനുഭവത്തില്‍ ഇ-സിഗരറ്റിന്റെ വര്‍ധിച്ച ഉപഭോഗത്തിലൂടെ നിരവധി പ്രശ്നങ്ങള്‍ ഉപയോക്താക്കള്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഇലട്രോണിക് സിഗരറ്റ് വലിക്കുന്നത് ഉപയോഗിക്കാന്‍ എളുപ്പമുള്ളതും വിഷലിപ്തമായ നിക്കോട്ടിനും മറ്റ് രാസ വസ്തുക്കളും കൂടുതലായി കഴിക്കുന്നത് സാധ്യമാക്കുന്നതുമാണെന്നും ഡോ. ബാ സുഹായ് പറഞ്ഞു.
ഇലക്ട്രോണിക് സിഗരറ്റ് വലിക്കുന്നവര്‍ വായ, മോണ, പല്ലുകള്‍, ശ്വാസകോശം, ഹൃദയത്തിലും നെഞ്ചിലും വേദന തുടങ്ങിയ നിരവധി പ്രശ്നങ്ങളെക്കുറിച്ച് പരാതിപ്പെടുന്നുണ്ട്. ഇത്തരത്തിലുള്ള പുകവലിയുമായി ബന്ധപ്പെട്ട ഗുരുതരമായ ശ്വാസകോശ അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്.
പുകവലി ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ആളുകളോട് എച്ച് എം സിയുടെ പുകയില നിയന്ത്രണ കേന്ദ്രത്തില്‍ സഹായം തേടാന്‍ ഡോ. ബാ സുഹായ് ഉപദേശിച്ചു, സുരക്ഷിതമെന്ന് തെളിയിക്കപ്പെട്ട മരുന്നുകളും ഉയര്‍ന്ന പരിശീലനം ലഭിച്ച ടീമില്‍ നിന്ന് കൗണ്‍സിലിംഗും പിന്തുണയും ലഭിക്കും.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

