

ദോഹ: ഖത്തറിനും പോര്‍ച്ചുഗലിനും ഇടയിലുള്ള വിനോദസഞ്ചാര സാധ്യതകള്‍ ഇരു രാജ്യങ്ങള്‍ക്കും ഉഭയകക്ഷി വരുമാനത്തിന്റെയും നിക്ഷേപത്തിന്റെയും കേന്ദ്രമാണെന്ന് പോര്‍ച്ചുഗീസ് ബിസിനസ് കൗണ്‍സില്‍ (പി ബി സി) ചെയര്‍മാന്‍ ഫ്രാന്‍സിസ്‌കോ ഡി സൂസ പറഞ്ഞു.

വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുകയാണെങ്കില്‍ ഇരു രാജ്യങ്ങള്‍ക്കും ഏറെ നേട്ടങ്ങളുണ്ടാക്കാനുണ്ടെന്ന് ഇംഗ്ലീഷ് ദിനപത്രം ദി പെനിന്‍സുലയോട് സംസാരിക്കവെ ഡി സൂസ പറഞ്ഞു.

ശൈത്യകാലത്ത് നിരവധി പോര്‍ച്ചുഗീസുകാര്‍ ബ്രസീലിലേക്കും കേപ് വെര്‍ഡെയിലേക്കും മൊസാംബിക്കിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും വിനോദത്തിനായി വിദേശത്തേക്ക് പോകുന്നത്. അവര്‍ക്ക് ഖത്തറിലേക്ക് വരാമെന്നും ഖത്തര്‍ നല്ല ലക്ഷ്യസ്ഥാനമാകാമെന്നും ഖത്തറില്‍ നിന്നുള്ള ആളുകള്‍ക്ക് പോര്‍ച്ചുഗലിലേക്ക് പോകാമെന്നും ഡി സൂസ പറഞ്ഞു.
സാധാരണയായി ഖത്തറില്‍ നിന്നുള്ള ആളുകള്‍ സ്‌പെയിനിന്റെ തെക്ക് ഭാഗത്തേക്ക് പോകും, പക്ഷേ ആരും പോര്‍ച്ചുഗലിന് തെക്ക് പോകാറില്ല. ഖത്തറില്‍ നിന്ന് പോര്‍ച്ചുഗലിലേക്ക് നേരിട്ടുള്ള ഫ്ൈളറ്റുകള്‍ പുനഃസ്ഥാപിക്കുന്നത് വിനോദസഞ്ചാരത്തെ കൂടുതല്‍ വര്‍ധിപ്പിക്കുകയും ബിസിനസ് വരുമാനം വര്‍ധിപ്പിക്കുകയും ചെയ്യും.
ഇരു രാജ്യങ്ങളും തമ്മില്‍ മികച്ച വ്യാപാര കൈമാറ്റമുണ്ടെങ്കിലും ഇറക്കുമതിയുടെയും കയറ്റുമതിയുടെയും അളവും വൈവിധ്യവും വര്‍ധിപ്പിക്കുന്നതിന് ഇനിയും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനാകും. കഴിഞ്ഞ വര്‍ഷം ഖത്തറിന്റെയും പോര്‍ച്ചുഗലിന്റെയും ഉഭയകക്ഷി വ്യാപാരത്തിന്റെ അളവ് 2020ല്‍ 467 മില്യണില്‍ നിന്ന് 60 ശതമാനം വര്‍ധിച്ച് 2021ല്‍ 751 മില്യണ്‍ റിയാലായി.
ഖത്തറും പോര്‍ച്ചുഗലും തമ്മില്‍ ഇപ്പോള്‍ തന്നെ ധാരാളം വ്യാപാരം നടക്കുന്നുണ്ട്. ഇരുന്നൂറിലധികം പോര്‍ച്ചുഗീസ് കമ്പനികള്‍ ഭക്ഷ്യ- പാനീയ മേഖലയിലുണ്ട്. എന്നാല്‍ ഖത്തറിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വളരെ കുറച്ച് ഉത്പന്നങ്ങള്‍ മാത്രമാണ് കാണാനാവുക. അതിനാല്‍ ബിസിനസ് ചെയ്യാന്‍ വലിയ സാധ്യതകളുണ്ടെന്നും ഡി സൂസ ഊന്നിപ്പറഞ്ഞു.

