

ദോഹ: പയ്യന്നൂര്‍ സൗഹൃദവേദി ഖത്തര്‍ ഘടകം സംഘടിപ്പിച്ച ഓണാഘോഷം ‘നല്ലോണം 2022’ ഐ സി ബി എഫ് ആക്ടിങ് പ്രസിഡന്റ് വിനോദ് വി നായര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കലാക്ഷേത്രയില്‍ വിവിധ കലാപരിപാടികളോടെ പരിപാടി സംഘടിപ്പിച്ചു. പി രാജന്‍ അധ്യക്ഷത വഹിച്ചു. ഐ സി സി പ്രസിഡന്റ് പി എന്‍ ബാബുരാജന്‍ മുഖ്യാഥിതിയായിരുന്നു.

കള്‍ച്ചറല്‍ സെക്രട്ടറി ഷിജു ആര്‍ കാനായി, പി എസ് വി ജനറല്‍ സെക്രട്ടറി പവിത്രന്‍ കെ, ഐ എം എഫ് പ്രസിഡന്റ് ഓമനക്കുട്ടന്‍ പരുമല, വേണുഗോപാല്‍ കോളിയാട്ട്, സതീശന്‍ കോളിയാട്ട്, സുരേഷ്ബാബു കെ സി, വിദ്യ പവിത്രന്‍, ലിപിന്‍ എന്നിവര്‍ പ്രസംഗിച്ചു.

കഴിഞ്ഞ വര്‍ഷം 10, 12 ക്ലാസ്സുകളില്‍ മികച്ച വിജയം നേടിയ പി എസ് വി അംഗങ്ങളുടെ കുട്ടികള്‍ക്കുള്ള ‘അക്കാഡമിക് എക്‌സലെന്‍സ്’ അവാര്‍ഡുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു. പി എസ് വിയുടെ വനിതാ വിഭാഗം അവതരിപ്പിച്ച തിരുവാതിരകളി പരിപാടിക്ക് മാറ്റുകൂട്ടി. റിജിന്‍ കയ്യൂര്‍ നാടന്‍ പാട്ടുകള്‍ ആലപിച്ചു.

