കെ എം സി സി ഖത്തര്‍ നാട്ടിക മണ്ഡലം ക്രിക്കറ്റ്: ഫൈനല്‍ ഡിസംബര്‍ 12ന്

Web Desk
1 Min Read

ദോഹ: കെ എം സിസി ഖത്തര്‍ നാട്ടിക മണ്ഡലത്തിലെ ചാഴൂര്‍ താന്യം അന്തിക്കാട് സംയുക്ത പഞ്ചായത്ത് കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനല്‍ ഡിസംബര്‍ 12ന് നടക്കും. ഓള്‍ഡ് ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ വൈകുന്നേരം ആറു മണിക്ക് നടക്കുന്ന ഫൈനലില്‍ റോയല്‍ ഖത്തര്‍ ഹാനിഫ് ഇലവനെ നേരിടും.

city exchange

കഴിഞ്ഞ ദിവസം നടന്ന ഡിവിഷന്‍ ബി സി ഡി ഫൈനല്‍ മത്സരത്തില്‍ കെ എം സി സി ഖത്തര്‍ വനിത വിംഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ബസ്മ അബ്ദുല്‍ സത്താര്‍, ടൂര്‍ണമെന്റ് സ്‌പോണ്‍സറും ബിലാദി ട്രെഡിങ് ആന്റ് ബില്‍ഡിംഗ് മെറ്റീരിയല്‍സ് എം ഡിയുമായ റൗഫ് മലയില്‍ എന്നിവര്‍ ടീമുകളെ പരിചായപ്പെട്ടു.

കെ എം സി സി ഖത്തര്‍ നാട്ടിക മണ്ഡലം പ്രസിഡന്റ് ബദറുദ്ദീന്‍, ജനറല്‍ സെക്രട്ടറി നാസര്‍, സംയുക്ത പഞ്ചായത്ത് പ്രസിഡന്റ് മഖ്ദൂം പഴുവില്‍, വൈസ് പ്രസിഡന്റ് നൗഷാദ് വലിയകത്ത്, ജനറല്‍ സെക്രട്ടറി റഫീഖ്, സെക്രട്ടറി അനിഫര്‍ യാറത്തിങ്ങല്‍, പ്രോഗ്രാം കണ്‍വീനര്‍ ഹുസൈന്‍ വിളയില്‍, കോര്‍ഡിനേറ്റര്‍ ഹനീജ് എന്നിവര്‍ നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!