സാതര്‍ റസ്‌റ്റോറന്റ് പ്രവര്‍ത്തനം തുടങ്ങി

Web Desk
1 Min Read

ദോഹ: സാതര്‍ റസ്‌റ്റോറന്റിന്റെ ഖത്തറിലെ ആദ്യത്തെ ശാഖ റമദ സിഗ്നലിന് സമീപം പ്രവര്‍ത്തനം തുടങ്ങി. അലി മുഹമ്മദ് എ എം അല്‍ സാദ ഉദ്ഘാടനം നിര്‍വഹിച്ചു. മാനേജിംഗ് ഡയറക്ടര്‍ ഫിറോസ്, ഡയറക്ടര്‍മാരായ നൗഷാദ്, നിയാസ്, മൂസ എന്നിവര്‍ ഉള്‍പ്പെടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

city exchange

റമദ സിഗ്നലിന് സമീപം ജരീര്‍ ബുക്സ്റ്റാളിന് എതിര്‍വശത്താണ് സാതര്‍ പ്രവര്‍ത്തിക്കുന്നത്.

എറണാകുളത്ത് പാലാരിവട്ടത്തും പനമ്പള്ളി നഗറിലും കോഴിക്കോട് ബീച്ചിലും സാതര്‍ റസ്‌റ്റോറന്റ് പ്രവര്‍ത്തിക്കുന്നുണ്ട്.

യമനിലെ പരമ്പരാഗത സെര്‍പിയന്‍, സാതര്‍ റോയല്‍ പ്ലാറ്റര്‍, ബീഫ് അല്‍ഫാം, മട്ടന്‍ റാന്‍, അല്‍നാജിക് കെബാബ് ബീഫ്, ലെഹം ബ്രിസ്‌കെറ്റ് (ബീഫ്), ആട് കുരുമുളകിട്ടത്, നെയ്മീന്‍ മാങ്ങാക്കറി, നോര്‍ത്ത് ഇന്ത്യന്‍ താലി തുടങ്ങി വ്യത്യസ്ത രുചിയാരാധകര്‍ക്കായി സാതറില്‍ മികച്ച വിഭവങ്ങളാണ് ഒരുക്കുന്നത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!