എ പി അസ്ലം ഹോളി ഖുര്‍ആന്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡില്‍ ആറാം സ്ഥാനം ഈസ മുഹമ്മദ് ഷാനവാസിന്

Web Desk
1 Min Read

ദോഹ: എം ഇ എസ് ഇന്ത്യന്‍ സ്‌കൂളിന് അഭിമാനാര്‍ഹമായ നേട്ടമായി ആറാം ക്ലാസ് വിദ്യാര്‍ഥി ഈസ മുഹമ്മദ് ഷാനവാസ്. കേരളത്തിലെ മലപ്പുറത്ത് അടുത്തിടെ സംഘടിപ്പിച്ച എ പി അസ്ലം ഹോളി ഖുര്‍ആന്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് 2025 മത്സരത്തില്‍ ഈസ മുഹമ്മദ് ഷാനവാസ് ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു.

city exchange

ഗള്‍ഫ് രാജ്യങ്ങളിലെയും ഇന്ത്യയിലെയും ഏകദേശം 200 പ്രതിഭാധനരായ മത്സരാര്‍ഥികള്‍ പങ്കെടുത്ത മത്സരത്തില്‍ ഖുര്‍ആന്‍ പാരായണത്തിലും മനഃപാഠത്തിലും മികവ് തെളിയിക്കാനുള്ള അവസരമാണ് ഒരുക്കിയിരുന്നത്. ശക്തമായ മത്സരത്തിനിടയില്‍ ഈസ മുഹമ്മദ് ഷാനവാസ് ആറാം സ്ഥാനം കരസ്ഥമാക്കിയത് സമര്‍പ്പണവും ആത്മാര്‍ഥതയും വ്യക്തമാക്കുന്നതാണ്.

അവാര്‍ഡ് ദാന ചടങ്ങില്‍ പുരസ്‌ക്കാരവും പാരിതോഷികത്തുകയും സമ്മാനിച്ചു.

ഈസയുടെ വിജയം സ്‌കൂളിനും കുടുംബത്തിനും സമൂഹത്തിനും ഒരുപോലെ അഭിമാന കാരണമാണെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!