യു ഡി എഫിന്റേത് ചരിത്ര വിജയം

Web Desk
1 Min Read

മനാമ: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റമാണ് യു ഡി എഫ് കാഴ്ചവെച്ചിരിക്കുന്നതെന്നും യു ഡി എഫ് ചരിത്രപരമായ വിജയമാണ് നേടിയതെന്നും ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ബഹ്റൈന്‍ ഘടകം പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

city exchange

അനിയന്ത്രിതമായ വിലക്കയറ്റം, രൂക്ഷമായ തൊഴിലില്ലായ്മ, വീട് നികുതി വര്‍ധനവ്, വീട് നിര്‍മ്മാണ പെര്‍മിറ്റ് ലഭിക്കുന്നതിലെ കാലതാമസം, കുതിച്ചുയരുന്ന വൈദ്യുതി ബില്ലുകള്‍ തുടങ്ങിയ ജനവിരുദ്ധ നയങ്ങള്‍ക്കും കെടുകാര്യസ്ഥതകള്‍ക്കുമെതിരായ വ്യക്തമായ ജനവിധിയാണ് ഇന്നുണ്ടായതെന്ന് ഒ ഐ സി സി ബഹ്റൈന്‍ പ്രസിഡന്റ് ഗഫൂര്‍ ഉണ്ണികുളം പ്രസ്താവിച്ചു.

ഈ വിജയം യു ഡി എഫിന്റെ ജനപക്ഷ രാഷ്ട്രീയത്തിനും സാധാരണക്കാര്‍ക്കൊപ്പമുള്ള നിലപാടുകള്‍ക്കും ലഭിച്ച അംഗീകാരമാണ്. ജനങ്ങള്‍ അനുഭവിച്ച ദുരിതങ്ങള്‍ക്കുള്ള കൃത്യമായ മറുപടി തിരഞ്ഞെടുപ്പിലൂടെ നല്‍കിയിരിക്കുകയാണെന്നും ഈ ഐതിഹാസിക വിജയത്തില്‍ യു ഡി എഫ് നേതൃത്വത്തെയും പ്രവര്‍ത്തകരെയും വിജയിച്ച സ്ഥാനാര്‍ഥികളെയും അഭിനന്ദിക്കുന്നതായും ഒ ഐ സി സി ബഹ്റൈന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബോബി പാറയില്‍, ജനറല്‍ സെക്രട്ടറി (സംഘടന ചുമതല) മനു മാത്യു എന്നിവര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

Share This Article
Leave a Comment
error: Content is protected !!