ഇന്റര്‍ മമ്പാട് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സീസണ്‍-2 ഒക്ടോബര്‍ 27ന്

Web Desk
1 Min Read

ദോഹ: ഖത്തറിലെ മമ്പാട് പഞ്ചായത്ത് പ്രവാസി കൂട്ടായ്മയായ ഖത്തര്‍ ഫ്രണ്ട്‌സ് മമ്പാട് (ക്യു എഫ് എം) സംഘടിപ്പിക്കുന്ന രണ്ടാമത് ഇന്റര്‍ മമ്പാട് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 27ന് നുഐജയിലെ കേംബ്രിഡ്ജ് ഇന്റര്‍നാഷണല്‍ ഗേള്‍സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും.

city exchange

ഗ്രൂപ്പ് എ-യില്‍ ടൗണ്‍ ടീം മമ്പാട്, ഐക്യ നടുവക്കാട്, ദോഹ വാരിയേഴ്‌സ് എന്നീ ടീമുകളും ഗ്രൂപ്പ് ബി-യില്‍ ഖത്തര്‍ ഫ്രണ്ട്‌സ് പൊങ്ങല്ലൂര്‍, ദോഹ ഫാല്‍ക്കണ്‍സ്, യുവധാര പന്തലിങ്ങല്‍ എന്നീ ടീമുകളും മാറ്റുരക്കും.

വൈകിട്ട് നാലുമണി മുതല്‍ 10 വരെയാണ് മത്സരങ്ങള്‍ നടക്കുക. ടൂര്‍ണമെന്റിന്റെ ഭാഗമായി ഇമാറ ഹെല്‍ത്ത് കെയറുമായി സഹകരിച്ച് വൈകിട്ട് നാല് മണി മുതല്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്.

Share This Article
Leave a Comment
error: Content is protected !!