വതന്‍ എക്‌സര്‍സൈസ് നവംബര്‍ ആറു മുതല്‍ എട്ടുവരെ

Web Desk
1 Min Read

ദോഹ: ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ ഏജന്‍സികള്‍ നവംബര്‍ ആറു മുതല്‍ എട്ടുവരെ വതന്‍ എക്‌സര്‍സൈസ് സംഘടിപ്പിക്കുന്നതായി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാ സേനയുടെ (ലെഖ്വിയ) കമാന്‍ഡറുമായ ശൈഖ് ഖലീഫ ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടെ രക്ഷാകര്‍തൃത്വത്തിലാണ് വതന്‍ എക്‌സര്‍സൈസ് സംഘടിപ്പിക്കുന്നത്. സൈനിക, സിവിലിയന്‍ അധികാരികളുടെ പങ്കാളിത്തം വതന്‍ എക്‌സര്‍സൈസിലുണ്ടാകും.

city exchange

വിവിധ സംഭവങ്ങളോടുള്ള പ്രതികരണത്തിന്റെ വേഗത അളക്കുന്നതിനും കമാന്‍ഡ്, കണ്‍ട്രോള്‍ സംവിധാനം സജീവമാക്കുന്നതിനും രാജ്യത്ത് സംഘടിപ്പിക്കുന്ന പ്രധാന കായിക ഇനങ്ങളിലും പ്രവര്‍ത്തനങ്ങളിലും സാധാരണവും അടിയന്തിരവുമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്താനും പരിശോധിക്കാനും വതന്‍ എക്സര്‍സൈസ് 2023 ലക്ഷ്യമിടുന്നു. ഒപ്പം സംയുക്ത സഹകരണം, റോളുകളുടെ സംയോജനം കൈവരിക്കുന്നതിനും ആവശ്യമായ ജോലികള്‍ ഫലപ്രദമായി നിര്‍വഹിക്കുന്നതിനും . അടുത്ത സഹകരണം വര്‍ദ്ധിപ്പിക്കുക, പങ്കെടുക്കുന്ന കക്ഷികള്‍ക്കിടയില്‍ മികച്ച നടപടിക്രമങ്ങള്‍ തിരിച്ചറിയാനും വതന്‍ എക്‌സര്‍സൈസ് ലക്ഷ്യമിടുന്നുണ്ട്.

ഫിഫ ലോകകപ്പ് ഖത്തര്‍ 2022 സുരക്ഷിതമാക്കുന്നതിനും ആതിഥേയത്വം വഹിക്കുന്നതിനും സിവില്‍ അധികാരികളുമായി ഏകോപിപ്പിച്ച് സുരക്ഷാ, പൊതു സുരക്ഷാ പദ്ധതികള്‍ സ്ഥാപിക്കുന്നതില്‍ മുന്‍കാല വതന്‍ എക്‌സര്‍സൈസുകള്‍ പ്രയോജനപ്പെട്ടെന്നത് ശ്രദ്ധേയമാണെന്ന് അധികൃതര്‍ അറിയിച്ചു.

കണ്‍ട്രോള്‍ ആന്റ് കമാന്റ് ആന്റ് സിനാറിയോസ് പ്രിപറേഷന്‍ ആന്റഅ എക്‌സിക്യൂഷന്‍ സെല്‍ കമാന്റര്‍ മേജര്‍ മുഹമ്മദ് അഹമ്മദ് ജബര്‍ അബ്ദുല്ല, വതന്‍ എക്‌സര്‍സൈസ് 2023 കമാന്ററും ലെഖ്‌വിയ ഫോഴ്‌സ് ലോജിസ്റ്റിക്‌സ് അസിസ്റ്റന്റ് കമാന്ററുമായ സ്റ്റാഫ് കേണല്‍ മുബാറക്ക് ശരീദ അല്‍കഅബി, വതന്‍ എക്‌സര്‍സൈസ് 2023 കമാന്ററും ആഭ്യന്തര മന്ത്രാലയം പബ്ലിക്ക് റിലേഷന്‍സ് ഡയറക്ടറുമായ അബ്ദുല്ല ഖലീഫ അല്‍ മുഫ്ത എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!