

ദോഹ: ഖത്തര്‍ മമ്മൂട്ടി ഫാന്‍സ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണലിന്റെ പതിനൊന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഓളം 2023 സംഘടിപ്പിക്കുന്നു. അല്‍ അറബി സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ 26ന് വ്യാഴാഴ്ച വൈകിട്ട് എട്ടിനാണ് പരിാപടി.

സംവിധായകനും ബിഗ്‌ബോസ് ടൈറ്റില്‍ വിന്നറുമായ അഖില്‍ മാരാര്‍, നടിയും ഗായികയുമായ ഭാമ, ശ്രീനാഥ് ശിവശങ്കരന്‍, സറീന ആന്‍, സിജ റോസ്, റനീഷ റഹ്മാന്‍, ഡബ്‌സി, ഫാത്തിമ ജഹാന്‍, എം എച്ച് ആര്‍, ബേബി ജീന്‍ തുടങ്ങിയവര്‍ ഓളം പരിപാടിക്കെത്തും.

പരിപാടിയുടെ ടിക്കറ്റുകള്‍ ക്യു ടിക്കറ്റ്‌സില്‍ ലഭ്യമാകും. ടിക്കറ്റുകള്‍ക്കായി 70004369, 33774968, 66497783 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. പരിപാടിക്കായി അല്‍ അറബി സ്‌പോര്‍ട്‌സ് ക്ലബ് ഗേറ്റ് വൈകിട്ട് ഏഴിന് തുറക്കും.

