

ദോഹ: പ്രവാചക ജീവിതത്തെ അടുത്തറിയാനും പരിചയപ്പെടാനും ലക്ഷ്യം വെച്ച് ഫില്‍കോം ഫയര്‍ ഇന്റര്‍ നാഷണലുമായി സഹകരിച്ച് ഐ ഇ സി ഖത്തര്‍ സംഘടിപ്പിച്ച ഹുബ്ബ്‌റസൂല്‍ ക്വിസ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.

റബീഉല്‍ അവ്വല്‍ ഒന്ന് മുതല്‍ മുപ്പത് വരെ വാട്‌സാപ്പില്‍ നടത്തിയ ക്വിസ് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സ്‌കോര്‍ നേടി അഖീല്‍ ബിന്‍ ഹനീഫ് ഒന്നാം സ്ഥാനം നേടി. സമീര്‍ സഅദി ഇരുമ്പുഴി, ഷാഹിദ യൂസഫ്, നബീല അബ്ദുല്‍ റഹ്മാന്‍, റൈഹാന എന്നിവര്‍ രണ്ടാം സ്ഥാനവും അബ്ദുല്‍ റസാഖ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികളെ പ്രത്യേകം അഭിനന്ദിക്കുന്നതായി ഐ ഇ സി ചെയര്‍മാന്‍ ഹാഷിം എന്‍ജിനീയര്‍ അറിയിച്ചു. വിജയികള്‍ക്ക് ഫില്‍കോം ഫയര്‍ ഇന്റര്‍നാഷണല്‍ നല്‍കുന്ന സമ്മാനങ്ങള്‍ വിതരണം ചെയ്യും.

ഖത്തര്‍ ഗ്യാസ് ജീവനക്കാരനായ മുഹമ്മദ് ഹനീഫ് സലീന ഹനീഫ് എന്നിവരുടെ മകനായ അഖീല്‍ അല്‍ഖോര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, തഅലീമുല്‍ ഖുര്‍ആന്‍ മദ്രസ അഞ്ചാം തരം വിദ്യാര്‍ഥിയാണ്.
ഐ ഇ സി സംഘടിപ്പിച്ച വിഡിയോ പ്രസംഗ മത്സരത്തിലെ വിജയികളെയും ഉടനെ പ്രഖ്യാപിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

