

ദോഹ: ഫ്ളവേഴ്സ് 24 ചാനലില്‍ ടി പി ഷാജിയും ഹംസ സുവൈദും വ്യാഴാഴ്ച എത്തുന്നു. റമദാന്‍ പ്രത്യേക പരിപാടി നോമ്പുകാലത്തില്‍ മുഖ്യഅവതാരകന്‍ സുല്‍ഫിക്കര്‍ റെജി മണ്ണേലിന്റെ സരസ ഭാഷണത്തോടൊപ്പം ഇവര്‍ ഇരുവരും പങ്കുചേരും.


പട്ടാമ്പി നഗരസഭ വൈസ് ചെയര്‍മാനാണ് ടി പി ഷാജി. റമദാനില്‍ നന്മയുടെ വര്‍ത്തമാനവുമായാണ് അദ്ദേഹം പ്രേക്ഷകര്‍ക്കു മുമ്പിലെത്തുന്നത്.


ഖത്തറിലെ പ്രമുഖ വ്യവസായി ഡോ. വി വി ഹംസ ഹൃദയപൂര്‍വ്വത്തിലാണ് തന്റെ ലോകത്തെ കുറിച്ച് സംസാരിക്കാനെത്തുന്നത്. അല്‍ സുവൈദ് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറായ ഡോ. വി വി ഹംസ ഖത്തറിലെ പ്രവാസികള്‍ക്കിടയില്‍ സാമൂഹ്യ- സാംസ്‌ക്കാരിക- ജീവകാരുണ്യ മേഖലയില്‍ ഏറെ പ്രശസ്തനാണ്.

അല്‍ സുവൈദ് ഓപറേഷന്‍സ് ഡയറക്ടര്‍ ഫൈസല്‍ അബ്ദുല്‍ റസാഖും ഐ ടി ആന്റ് ഫിനാന്‍സ് ഡയറക്ടര്‍ നിയാസ് അബ്ദുല്‍നാസറും ഇവരോടൊപ്പം ചേരും.
റൊട്ടാന രുചിപ്പുരയില്‍ എഗ്ഗ് അടയുമായി ഫരീദയെത്തുമ്പോള്‍ മിന്‍ഹ അവതാരകയായി കൂടെയുണ്ടാകും.

ബെസ്റ്റ് മീഡിയ ഖത്തറിനു വേണ്ടി റോബിന്‍ ജോര്‍ജ്ജ് പ്രൊഡ്യൂസ് ചെയ്യുന്ന നോമ്പുകാലം റമദാനില്‍ പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്ക് ചേക്കേറിയ പരിപാടിയാണ്. ഖത്തറിലും സൗദി അറേബ്യ, ബഹറൈന്‍ എന്നിവിടങ്ങളില്‍ രാത്രി 10 മണിക്കും യു എ ഇ, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ രാത്രി 11നും ഇന്ത്യയില്‍ രാത്രി 12.30നുമാണ് നോമ്പുകാലം സംപ്രേഷണം ചെയ്യുന്നത്.

