മൊറോക്കന്‍ വിജയാഘോഷം

Web Desk
1 Min Read

പോര്‍ച്ചുഗീസിനെ പരാജയപ്പെടുത്തി ഏകപക്ഷീയമായ ഒരു ഗോളിന് മൊറോക്കോ വിജയ ചരിത്രം കുറിച്ചപ്പോള്‍ ദോഹയിലെ ആഘോഷം. ആദ്യമായൊരു അറബ്- ആഫ്രിക്കന്‍ രാജ്യം ഫിഫ ലോകകപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചപ്പോള്‍ അത് ആഘോഷിക്കാന്‍ മൊറോക്കോക്കാര്‍ മാത്രമല്ല, അറബ് വംശജര്‍ മുഴുവനുമുണ്ടായിരുന്നു. മൊറോക്കോയോടൊപ്പം വിവിധ അറബ് രാജ്യങ്ങളുടെ പതാകകളും അവര്‍ ഉയര്‍ത്തിയാണ് ആഘോഷമാക്കിയത്.

city exchange

മുശൈരിബ് മീഡിയാ സെന്ററിന് മുമ്പില്‍ മൊറോക്കോയുടെ വിജയം ആഘോഷിച്ചത് തിമര്‍ത്തായിരുന്നു. മുശൈരിബ് ഡൗണ്‍ ടൗണ്‍, സൂഖ് വാഖിഫ്, കത്താറ, പേള്‍ ഖത്തര്‍ തുടങ്ങിയ കേന്ദ്രങ്ങളിലെല്ലാം ജനനിബിഡമായിരുന്നു.

ചെണ്ട കൊട്ടിയും വിസിലടിച്ചും കൊടിയുയര്‍ത്തും ആഘോഷത്തിന്റെ പാരമ്യതയിലായിരുന്നു മുശൈരിബ് ഡൗണ്‍ ടൗണ്‍. മുശൈരിബ് തെരുവുകളിലെല്ലാം ആഘോഷത്തോടെ ഹോണടിച്ചാണ് വാഹനങ്ങള്‍ മുമ്പോട്ട് നീങ്ങിയത്.

Share This Article
Leave a Comment
error: Content is protected !!