മൊറോക്കോ: ആഫ്രിക്കന്‍- അറേബ്യന്‍ കരുത്തില്‍ കെട്ടുകെട്ടി പറങ്കിപ്പട

Web Desk
1 Min Read

ദോഹ: മൊറോക്കോ- ഗോളടിച്ചു കയറിയത് ചരിത്രത്തിലേക്ക്. ഫിഫ ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായി ഒരു അറബ് ആഫ്രിക്കന്‍ രാജ്യം സെമിഫൈനലില്‍. ഏകപക്ഷീയമായ ഒരു ഗോളിന് പോര്‍ച്ചുഗലിനെ പരാജയപ്പെടുത്തിയാണ് ഖത്തറില്‍ പുതിയ ചരിത്രം മൊറോക്കോ രചിച്ചത്.

city exchange

നാല്‍പ്പത്തി രണ്ടാം മിനുട്ടില്‍ എന്‍ നെസിരിയുടെ ഗോളിന്റെ ബലത്തിലാണ് മൊറോക്കോ അവസാന നാലില്‍ ഇടം പിടിച്ചത്. തങ്ങളുടെ മികച്ച മത്സരം പുറത്തെടുത്താണ് മൊറോക്കോ സെമി പ്രവേശനം സാധ്യമാക്കിയത്. കളിയുടെ തുടക്കം മുതല്‍ തങ്ങളെ ജയിക്കുക അത്ര എളുപ്പമല്ലെന്ന് മൊറോക്കോ പല തവണ പോര്‍ച്ചുഗലിന് സൂചന നല്‍കിയിരുന്നു. പകരക്കാരുടെ ബെഞ്ചിലിരുന്ന സാക്ഷാല്‍ റൊണാള്‍ഡോയെ കളത്തിലിറക്കിയിട്ടും പോര്‍ച്ചുഗലിന് രക്ഷപ്പെടാനായില്ല.

മികച്ച പ്രതിരോധവും ആക്രമണവും നടത്തിയാണ് പറങ്കിപ്പടയെ ആഫ്രിക്കന്‍ രാജ്യം കെട്ടുകെട്ടിച്ചത്. തൊണ്ണൂറാം മിനുട്ടില്‍ ചുവപ്പു കാര്‍ഡു കണ്ട് വാലിദ് ചെദിര കയറിയെങ്കിലും പത്തുപേരുടെ കരുത്തുമായി മൊറോക്കോ മുന്നേറ്റം തുടര്‍ന്നു. അവസാന ലോകകപ്പ് കളിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കരഞ്ഞു കൊണ്ടാണ് കളം വിട്ടത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!