ഇസ്രായേലിലെ നിയുക്ത സര്‍ക്കാര്‍ ജൂതന്മാര്‍ക്കും വെല്ലുവിളിയെന്ന് ജൂത പുരോഹിത സംഘടന

Web Desk
1 Min Read

തെല്‍അവീവ്: ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള  തീവ്രവലതുപക്ഷ സര്‍ക്കാര്‍ ഫലസ്തീനികള്‍ക്കു മാത്രമല്ല ജൂതന്മാര്‍ക്കും കടുത്ത വെല്ലുവിളിയായിരിക്കുമെന്ന് മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ജൂത പുരോഹിതരുടെ സംഘടനയായ ത്രൂവാ അഭിപ്രായപ്പെട്ടു. വടക്കേ അമേരിക്കയിലെ 2300ലധികം ജൂത പുരോഹിതരെ പ്രതിനിധീകരിക്കുന്ന മനുഷ്യാവകാശ സംഘടനയാണ് ത്രൂവാ. 

city exchange

ഇസ്രായേലിന്റെ നിയമ വാഴ്ച തകര്‍ക്കുന്ന സര്‍ക്കാരായിരിക്കും നെതന്യാഹുവിന്റെ നേതൃത്വത്തില്‍ അധികാരമേല്‍ക്കുകയെന്നും പുരോഹിതര്‍ പറഞ്ഞു. ഫാസിസവും വംശീയതയും വര്‍ധിച്ചുവരുന്നതിന്റെ പ്രകടനമാണ് ഇസ്രായേലിന്റെ പുതിയ സര്‍ക്കാരെന്ന് ത്രൂവായുടെ സി ഇ ഒ റബ്ബി ജില്‍ ജേക്കബ്‌സ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. രാഷ്ട്രീയ അക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ജീവന്‍ അപകടത്തിലാക്കുകയും ചെയ്യുന്ന അക്രമാസക്തരായ വലതുപക്ഷ തീവ്രവാദികള്‍ക്ക് അടിമുടി അധികാരം നല്‍കുന്നതാണ് നെതന്യാഹുവിന്റെ പുതിയ സഖ്യസര്‍ക്കാര്‍.

തീവ്ര ദേശീയ- വലതുപക്ഷ സഖ്യസര്‍ക്കാരിന്റെ കാര്യത്തില്‍ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെ വലിയ ആശങ്കയാണ് പങ്കുവെക്കുന്നത്. ഇസ്രായേലിലെ സര്‍ക്കാര്‍ ഉണ്ടാക്കിയേക്കാവുന്ന അപകടങ്ങളെ കുറിച്ച് ഫലസ്തീന്‍ നേതാക്കളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!