
തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ നാല് ഭരണ സമിതി അംഗങ്ങള്‍ അറസ്റ്റില്‍. മുന്‍ പ്രസിഡന്റ് കെ കെ ദിവാകരന്‍, ബൈജു ടി എസ്, ജോസ് ചക്രംപിള്ളി, ലളിതന്‍ വി കെ എന്നിവരാണ് അറസ്റ്റിലായത്.

കേസ് സി ബി ഐ അന്വേഷിക്കേണ്ടതില്ലെന്നും ഹര്‍ജി രാഷ്ട്രീയ പ്രേരിതവുമെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുള്ളത്. കൂടാതെ പ്രതികള്‍ വ്യാജ രേഖ ചമച്ച് അനധികൃതമായി വായ്പകള്‍ പാസാക്കിയെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. നിലവിലെ അന്വേഷണം ഫലപ്രദമാണെന്നിരിക്കെ കേസ് സി ബി ഐയ്ക്ക് കൈമാറേണ്ടതില്ലെന്നുമാണ് സര്‍ക്കാര്‍ വാദം.
ബാങ്കിലെ മുന്‍ ജീവനക്കാരനും തൃശ്ശൂര്‍ സ്വദേശിയുമായ എം വി സുരേഷ് നല്‍കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ബാങ്കില്‍ നിന്നും പുറത്താക്കപ്പെട്ട ഹര്‍ജിക്കാരന്‍ വ്യക്തിവിരോധം തീര്‍ക്കാനാണ് കോടതിയെ സമീപിച്ചതെന്നും സര്‍ക്കാര്‍ സത്യവാങ്മൂലതില്‍ വ്യക്തമാക്കിയിട്ടുണ്ട്
