ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് അന്തരിച്ചു

Web Desk
1 Min Read

മംഗളൂരു: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന ഓസ്‌കര്‍ ഫെര്‍ണാണ്ടസ് അന്തരിച്ചു. യോഗ ചെയ്യുന്നതിനിടെ വീണ് പരിക്കേറ്റ ഫെര്‍ണാണ്ടസ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായിരുന്നു.

city exchange


വീഴ്ചയില്‍ തലയിടിച്ച് രക്തം കട്ടപിടിച്ച അദ്ദേഹം അബോധാവസ്ഥയിലായിരുന്നു. വീണ് മണിക്കൂറുകള്‍ കഴിഞ്ഞെങ്കിലും കാര്യമായ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാല്‍ രാത്രിയോടെ അദ്ദേഹം അബോധാവസ്ഥയില്‍ ആകുകയായിരുന്നു.
മന്‍മോഹന്‍ സിംഗ് സര്‍ക്കാരില്‍ വിദേശം, യുവജന- കായിക മന്ത്രിയായിരുന്നു ഓസ്‌കര്‍ ഫെര്‍ണാണ്ടസ്. തൊഴില്‍ വകുപ്പിന്റെ ഉത്തരവാദിത്തവും പിന്നീട് ഫെര്‍ണാണ്ടസിനെ തേടിയെത്തിയിരുന്നു.


ഉഡുപ്പി ഓട്ടോറിക്ഷാ യൂണിയന്റെ ഹോണററി പ്രസിഡന്റ് സ്ഥാനത്തും ഫെര്‍ണാണ്ടസുണ്ടായിരുന്നു. സോണിയ ഗാന്ധിയുടേയും രാഹുല്‍ ഗാന്ധിയുടേയും അടുത്ത നേതാവായിരുന്ന ഫെര്‍ണാണ്ടസ് എ ഐ സി സി ജനറല്‍ സെക്രട്ടറിയായിരുന്നു.

- Advertisement -
Ad image


1989 മുതല്‍ 1999 വരെ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷനായ ഫെര്‍ണാണ്ടസ് രാജീവ് ഗാന്ധിയുടെ പാര്‍ലമെന്ററി സെക്രട്ടറിയായിരുന്നു.
1980, 1984, 1989,1991, 1996 വര്‍ഷങ്ങളില്‍ ലോക്സഭാ എം പിയും 1998ലും 2004ലും രാജ്യസഭാ എം പിയുമായിരുന്നു.

Share This Article
Leave a Comment
error: Content is protected !!