ടൈ കേരള യുവ സംരംഭകത്വ പരിശീലനത്തിന് സമാപനം

Web Desk
1 Min Read

കൊച്ചി: അബദ്ധങ്ങള്‍ സംഭവിക്കുമെന്ന് ഭയപ്പടാതെ മുമ്പോട്ട് നടക്കുന്നവരാണ് സംരംഭകരായി വിജയം വരിക്കുന്നതെന്ന് ഫെഡറല്‍ ബാങ്ക് മുന്‍ ചെയര്‍മാന്‍ സി ബാലഗോപാല്‍ പറഞ്ഞു. ടൈ കേരളയുടെ ഈ വര്‍ഷത്തെ 5000 വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചു നടത്തിയ ടൈ യംഗ് എന്റര്‍പ്രണ്ര്‍സ് പരിപാടിയുടെ സമാപന ചടങില്‍ അങ്കമാലി വിശ്വജ്യോതി വിദ്യാലയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

city exchange

തെറ്റ് സംഭവിക്കുകയും അത് തിരുത്താന്‍ പരിശ്രമിക്കുകയും ചെയ്യുന്നവരാണ് വിജയം വരിക്കുന്നത്. ഒരാള്‍ക്ക് തെറ്റൊന്നും സംഭവിച്ചില്ല എന്നതിന് അര്‍ഥം അയാള്‍ ഒന്നും ചെയ്തില്ലെന്നാണെന്നും അദ്ദേഹം പറഞ്ഞു.

ടൈ കേരള പ്രസിഡന്റ് ജേക്കബ് ജോയ് ഉദ്ഘാടനം ചെയ്തു. ചുറ്റുമുള്ള പ്രശ്‌നങ്ങളെ കുറിച്ച് ചിന്തിച്ചാല്‍ മികച്ച ബിസിനസ് ആശയങ്ങള്‍ ലഭിക്കുമെന്നും ആത്മവിശ്വാസമാണ് ഒരു സംരംഭകന് ആദ്യം വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ടൈ ഗ്ലോബല്‍ ചെയര്‍ വിനോദിനി സുകുമാര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റീന രാജേഷ്, ഡോ. ജീമോന്‍ കോര എന്നിവര്‍ പ്രസംഗിച്ചു. അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ആഞ്ചലോ ചക്കനാട്ട്, വൈസ് പ്രിന്‍സിപ്പല്‍ ഷാലി ജോസ്, അരുണ്‍ നായര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!