സെക്രട്ടറിയേറ്റിനും കളക്ടറേറ്റുകള്‍ക്കും മുമ്പില്‍ ത്രിദിന സത്യഗ്രഹം

Web Desk
1 Min Read

ആലുവ: കേരള നിയമസഭയില്‍ റൂള്‍ 300 പ്രകാരം ജൂലൈ 10ന് മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയില്‍ ശമ്പള പരിഷ്‌കരണത്തിലും പെന്‍ഷന്‍ പരിഷ്‌കരണത്തിലും മൗനം പാലിച്ച ഇടത് സര്‍ക്കാര്‍, ജൂലൈ ഒന്നു മുതല്‍ നടപ്പാക്കേണ്ട ശമ്പള പെന്‍ഷന്‍ പരിഷ്‌കരണത്തെ അട്ടിമറിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്ന് കെ എസ് എസ് പി എ സംസ്ഥാന ഭാരവാഹികളും സെക്രട്ടേറിയേറ്റ് അംഗങ്ങളും കുറ്റപ്പെടുത്തി.

city exchange

ശമ്പള പരിഷ്‌കരണം അട്ടിമറിക്കുന്നതിനെതിരെയും ക്ഷാമാശ്വാസ കുടിശിക അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് സെക്രട്ടേറിയേറ്റിനു മുന്നിലും ജില്ലാ കളക്ടറേറ്റിനു മുന്നിലും ഓഗസ്റ്റ് 7, 8, 9 തിയ്യതികളില്‍ ത്രിദിന സത്യാഗ്രഹം നടത്താന്‍ യോഗം തീരുമാനിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ് പി ഗോപാലകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. അധ്യാപക ഭവനില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി എം പി വേലായുധന്‍, ട്രഷറര്‍ രാജന്‍ കുരിക്കള്‍, വൈസ് പ്രസിഡന്റുമാരായ കെ വി മുരളി, പി കരുണാകരന്‍, ജെ ബാബു രാജേന്ദ്രന്‍ നായര്‍, പലേരി പത്മനാഭന്‍, വി മധുസൂദനന്‍, സെക്രട്ടറിമാരായ പി വിനയദാസ്, ടി വി ഗംഗാധരന്‍, പി ബാലന്‍, ജോര്‍ജ് പി എബ്രഹാം, പി വനജ, എം വാസന്തി തുടങ്ങിയവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!